
കോട്ടയം: പാലാ നഗരസഭയില്‍ വീണ്ടും വിവാദത്തില്‍. ചെയർപേഴ്സന്റെ മൈക്ക് തട്ടി തെറിപ്പിച്ചു. കൗൺസിൽ യോഗത്തിനിടെ നടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. നഗരസഭ ചെയർപേഴ്സൺ മായ രാഹുൽ സംസാരിക്കുന്നതിനിടയിൽ കൗൺസിലർ ബിനു പുളിക്കകണ്ടം മൈക്ക് തട്ടി മാറ്റുകയായിരുന്നു. നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികൾ കൗൺസിലിൽ ചർച്ച ചെയ്തില്ല എന്ന് ആരോപിച്ചാണ് പ്രതിഷേധം. യുഡിഎഫ് കൗൺസിലർമാരും ഡയസിന് മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെ അജണ്ടകൾ പാസാക്കിയെന്നു പറഞ്ഞു ചെയര്‍പേഴ്സൺ മായ രാഹുൽ ഇറങ്ങി പോയി.
പിന്നാലെ ചെയര്‍പേഴ്സണ്‍ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെതിരെ പൊലീസിൽ പരാതി നല്‍കി. നഗരസഭയുടെ പൊതുമുതലിന് നാശം വരുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ബിനു പുളിക്കകണ്ടം നഗരസഭയിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്നും ഇതുമൂലം വനിതാ കൗൺസിലർമാർക്ക് മാനസിക പീഡനം ഉണ്ടായെന്നും പരാതിയില്‍ ആരോപിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam