
പത്തനംതിട്ട: കുന്നന്താനത്ത് സിപിഎം ലോക്കൽ സെക്രട്ടറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. ലോക്കൽ സെക്രട്ടറി എസ്വി സുബിനാണ് കോൺഗ്രസ് പ്രവർത്തകനായ അരുൺ ബാബുവിനെ മർദ്ദിച്ചത്. പാലയ്ക്കൽ തകിടി ഗവ. സെന്റ് മേരിസ് ഹൈസ്കൂൾ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. മർദ്ദനമേറ്റ അരുൺ ബാബു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സുബിൻ അരുണിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ അരുൺ ബാബു ആണ് ആദ്യം മർദിച്ചതെന്ന് എസ് വി സുബിൻ ആരോപിച്ചു.
Read more: കടുവയെ ഭയന്ന് ജാനമ്മ വിറ്റത് നാല് പശുക്കളെ; ജീവന്‍ തിരകെ കിട്ടിയ ആശ്വാസത്തില്‍ വിലാസിനി!
അതേസമയം, കോഴിക്കോട് പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനിടെ നടന്ന കശപിശ കൂട്ടത്തല്ലായി. കൊടുവള്ളിയിൽ ലൈറ്റ് നിങ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് കളിക്കാർ തമ്മിൽ കയ്യാങ്കളി തുടങ്ങിയത്. ഇത് വൈകാതെ കൂട്ടതല്ലാവുകയായിരുന്നു. റോയൽ ട്രാവൽസ് കോഴിക്കോടും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലുള്ള മത്സരത്തിനിടയിൽ റഫറി ഫൗൾ വിളിച്ചപ്പോഴാണ് സംഘർഷം ആരംഭിച്ചത്.
പിന്നീട് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് മത്സരത്തിലേക്ക് നീങ്ങിയെങ്കിലും കാണികൾ കൂട്ടത്തോടെ ഗ്രൗണ്ടിൽ ഇറങ്ങിയതോടെ ടോസിട്ട് വിജയികളെ തീരുമാനിക്കുകയായിരുന്നു. ടോസിട്ട് വിജയികളെ നിശ്ചയിച്ചതോടെ മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് ജയിക്കുകയായിരുന്നു. ഇതോടെ കാണികളായി എത്തിയ ആയിരങ്ങൾ തമ്മില്‍ കശപിശയായി. കാണികള്‍ കൂടി ഗ്രൌണ്ടിലിറങ്ങിയതോടെ ടൂർണ്ണമെന്‍റ് കൂട്ടത്തല്ലില്‍ അവസാനിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് കല്യാണ വീട്ടിലും കൂട്ടത്തല്ലുണ്ടായിരുന്നു. വടകര മേപ്പയൂരിൽ കല്യാണ വീട്ടിൽ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam