സ്ത്രീകളെ കടന്നു പിടിച്ചെന്ന് പരാതി; രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ

Published : Aug 15, 2023, 10:57 PM ISTUpdated : Aug 15, 2023, 11:10 PM IST
സ്ത്രീകളെ കടന്നു പിടിച്ചെന്ന് പരാതി; രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ

Synopsis

ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തിരുന്നു. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയവരോടാണ് പൊലീസുകാർ അപമര്യാദയായി പെരുമാറിയത്. 

മൂവാറ്റുപുഴ: സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയിൽ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെയാണ് രാമമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസുകാരെ നാട്ടുകാർ തടഞ്ഞുവച്ച് മർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തിരുന്നു. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയവരോടാണ് പൊലീസുകാർ അപമര്യാദയായി പെരുമാറിയത്. 

ഇന്ന് ഉച്ചയ്ക്കാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.  ഈ രണ്ട് പൊലീസുകാരും വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു. ഇവർ മദ്യപിച്ച ശേഷം സ്ത്രീകളോട് മോശമായി പെരുമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രാമമം​ഗലം പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ മറ്റു സ്ത്രീകളോടും മോശമായി പെരുമാറിയിരുന്നു. ഇത് പരാതി കൊടുത്ത സ്ത്രീകൾ കണ്ടിരുന്നു. പിന്നീടാണ് ഇവർക്കു നേരെയും പെരുമാറ്റമുണ്ടായത്. തുടർന്നാണ് പെൺകുട്ടികൾ പരാതി നൽകിയത്. 

ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തു തീർപ്പിനാണ് ശ്രമിച്ചത്. എന്നാൽ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ട് പോയതോടെ കേസെടുക്കുകയായിരുന്നു. പൊലീസുകാരെ മെഡിക്കൽ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവമുണ്ടായ ഉടനെ നാട്ടുകാർ പൊലീസുകാരെ തടഞ്ഞുവെച്ചിരുന്നു. സംഘം ചേർന്ന് മർദ്ദിക്കുകയുെ ചെയ്തിരുന്നു. 

കടലിൽ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു; അടിയൊഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കിട്ടി

https://www.youtube.com/watch?v=GwczhD8Ys0I

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27-കാരന് 80 വർഷം കഠിനതടവും പിഴയും; വിധി നിലമ്പൂർ പോക്സോ കോടതിയുടേത്
ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം എന്ന വാർത്തയിൽ ഫോട്ടോ മാറിയതിൽ ഖേദിക്കുന്നു