മൂന്നാറില്‍ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

Published : Jan 02, 2023, 12:32 PM ISTUpdated : Jan 02, 2023, 12:58 PM IST
മൂന്നാറില്‍ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

Synopsis

സംഘം ചേര്‍ന്നെത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ വിനോദ സഞ്ചാരിളെ ആക്രമിക്കുകയും ഹോട്ടല്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു. 


മൂന്നാര്‍:  പുതുവര്‍ഷത്തില്‍ മൂന്നാറിലെത്തിയ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ചത്. എറണാകുളം കളമശ്ശേരി സ്വദേശികളായ എട്ട് പേരടങ്ങുന്ന സംഘം പുതുവത്സരം ആഘോഷിക്കാന്‍ ഡിസംബര്‍ 31 നാണ് മൂന്നാറിലെത്തിയത്. മൂന്നാര്‍ ലക്ഷ്മിയില്‍ മുറിയെടുത്ത സംഘം രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ടു. ഈ സമയം മൂന്നാര്‍ - ലക്ഷ്മി റോഡില്‍ വച്ച് എതിരെ വന്ന ഓട്ടോയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡൈവര്‍മാര്‍ വിനോദ സഞ്ചാരികളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി സംഘം ആലിബാബ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. 

ഇതിനിടെ സംഘം ചേര്‍ന്നെത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ വിനോദ സഞ്ചാരിളെ ആക്രമിക്കുകയും ഹോട്ടല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ ആകാശ് ഒമാര്‍, മുഹമ്മദ്ദ്, എന്‍ ആര്‍ റംഷാദ്, അഫ്രീദ്, ആരീഫ്, ബിലാല്‍, അന്ഹാബീസ്, എന്നിവര്‍ താലൂക്ക് ആശുപത്രിയിലും, ഹോട്ടല്‍ ജീവനക്കാരന്‍ അതുല്‍ ബാബുവിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ കോളനി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന സാഗര്‍ ഹോട്ടലിലും ഇത്തരത്തില്‍ ആക്രണമണം നടന്നിരുന്നു. ഓട്ടോ ഡ്രൈവര്‍മാരടങ്ങുന്ന സംഘം ഹോട്ടല്‍ അടിച്ച് തകര്‍ക്കുകയും ജീവനക്കാനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതികളെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. 

 

കൂടുതല്‍ വായനയ്ക്ക്: വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഓട്ടോ ഡ്രൈവര്‍ അതിഥി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

കൂടുതല്‍ വായനയ്ക്ക്: ഗതാഗത കുരുക്കില്‍പ്പെട്ട് ശ്വാസം കിട്ടാതെ മൂന്നാര്‍: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വ്യാപാരികള്

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്