
കൊല്ലം: കോൺഗ്രസ് നേതാവ് എം ലിജു സഞ്ചരിച്ച കാർ അടക്കം 3 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കൊല്ലം കൊട്ടാരക്കര വയക്കലിൽ വച്ചായിരുന്നു അപകടം. പൊലീസിന്‍റെ ഇന്‍റർസെപ്റ്റർ വാഹനം മറ്റൊരു കാറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. അപകടം കണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ലിജു സഞ്ചരിച്ച കാറും അപകടത്തിൽപ്പെടുകയായിരുന്നു. ലിജുവിന് പരിക്കില്ല. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അപകടത്തിൽ കോട്ടയം സ്വദേശികളായ കാർ യാത്രികർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam