
തിരുവനന്തപുരം : അവണാകുഴി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം പാനലിനെ ജയിപ്പിക്കാൻ സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം. നെയ്യാറ്റിൻകര നഗരസഭാ പ്രതിപക്ഷനേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോസ് ഫ്രാങ്ക്ളിനിനെതിരെ ഡിസിസി ഉടൻ നടപടി എടുക്കും. പണം വാങ്ങിയാണ് പിൻവാങ്ങിയതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അവണാക്കുഴി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വൻ അട്ടിമറിയാണ് നടന്നത് സിപിഎം-കോണ്‍ഗ്രസ് പാനലുകളാണ് മത്സരിക്കാനുണ്ടായിരുന്നത്. കോണ്‍ഗ്രസ് പാനലിൽ അഞ്ചു പേർ പത്രിക നൽകി. വായ്പ കുടിശ്ശിക ഉള്ളതിനാൽ പത്രിക നൽകിയ മൂന്നുപേർക്ക് അയോഗ്യരായി. ബാക്കിയുണ്ടായിരുന്ന അജയകുമാറും, രവീന്ദ്രനും പത്രിക പിൻവലിച്ചതോടെ സിപിഎമ്മുകാർ എതിരില്ലാതെ ബാങ്ക് ഭരണസമിയിലെത്തി.
ഇതിന് പിന്നാലെയാണ് അട്ടിമറിയുടെ ശബ്ദരേഖകള്‍ പുറത്തുവന്നത്. 50000 രൂപ അക്കൗണ്ടിൽ വന്നതിന് പിന്നാലെയാണ് അജയകുമാർ പത്രിക പിൻവലിച്ചു. ജോസ് ഫ്ലാങ്ക്ളിന്റെ നിർദ്ദേശ പ്രകാരം സിപിഎം നേതാക്കളിൽ നിന്നും പണം വാങ്ങിയാണ് പത്രിക പിൻവലിച്ചതെന്ന് അജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒപ്പം നെയ്യാറ്റിൻകര എംഎൽഎ ആൻസലനും ഇടപെട്ടെന്നും അജയകുമാർ പറയുന്നത്. ജോസ് ഫ്രാങ്ക്ളിനും അജയകുമാറും ആൻസലനും അജയകുമാറും തമ്മിൽ സംസാരിക്കുന്ന ശബ്ദരേഖകളാണ് പുറത്തുവന്നത്. ജോസ് ഫ്രാങ്ക്ളിനെതിരെ കർശന നടപടിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നത്. രണ്ട് സ്ഥാനാർത്ഥികൾ പിൻവലിച്ചതോടയാണ് സിപിഎം പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
കെഎസ്ഇബിയുടെ വാഴ വെട്ടൽ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, 15 ദിവസത്തിനകം വിശദീകരണം നൽകണം