
തിരുവനന്തപുരം: കോടികൾ മുടക്കി നവീകരിച്ച റോഡിൽ വെള്ള കെട്ടിന് പരിഹാരം കണ്ടില്ല. ചെളി വെള്ളത്തിൽ ഇരുന്നു കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റിന്‍റെ ഒറ്റയാൾ പ്രതിഷേധം. കോൺഗ്രസ്സ് കാട്ടാക്കട മണ്ഡലം പ്രസിഡൻ്റ് എം എം അഗസ്റ്റിൻ ആണ് ചെളി വെള്ളത്തിൽ ഇരുന്നു പ്രതിഷേധിച്ചത്. ദിനവും എം എൽ എ ഉൾപ്പടെ ജനപ്രതിനിധികൾ സര്ക്കാര് ജീവനക്കാർ ഒക്കെ നിരവധി തവണ കടന്നു പോകുന്ന റോഡിൻ്റെ ശോചനീയാവസ്ഥ ഇവർ കണ്ടില്ല എന്ന് നടിച്ചതോടെയാണ് മണ്ഡലം പ്രസിഡൻ്റ് പ്രതിഷേധം അറിയിച്ചു ചെളിയിൽ ഇരുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 24 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ച ആധുനിക രീതിയിൽ നവീകരിച്ച കിള്ളി, പങ്കജ കസ്തൂരി, കാന്തള കട്ടക്കോട് റോഡ് ഇപ്പോൾ വെള്ളക്കെട്ടായി മാറി യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതയാത്ര നല്‍കുകയാണ്. മഴ കണ്ടതോടെ കാന്തള പ്രദേശത്ത് റോഡിൽ വെള്ളം കെട്ടി നിന്ന് ഇവിടെ കാൽ നട പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുട്ടോളം വെള്ളത്തിൽ നടന്നു പോകുന്ന ആളുകളുടെ പുറത്തേക്ക് അത് വഴി വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളി വെള്ളം തെറിക്കുന്ന സാഹചര്യമാണ്. ഓട്ടോറിക്ഷയും, ഇരു ചക്ര വാഹനവും ഇത് വഴി പോയാൽ കാൽ ഉയർത്തി ഇരുന്നെ പോകാനാകു. റോഡിൽ വെള്ളം നിറഞ്ഞാൽ സമീപ വീടുകളുടെ പുരയിടത്തിലെക്ക് വെള്ളം ഒലിച്ചിറങ്ങുന്ന സ്ഥിതി. മഴ പെയ്തു കൊണ്ടിരുന്നാൽ പിന്നത്തെ സ്ഥിതി ഗുരുതരമാണ്.
വർഷങ്ങളായി ഇവിടെ വെള്ള കെട്ടുള്ള സ്ഥലമാണ്. റോഡ് നവീകരണം നടക്കുമ്പോൾ ഇതിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു എന്നാല്‍ പണി പൂർത്തികരിച്ച സമയം കട്ടക്കൊട് വിളപ്പിൽശാല റോഡ് ചേരുന്ന ഭാഗം. വെള്ള കെട്ട് ഉണ്ടെന്നും വശങ്ങളിലൂടെ വെള്ളം ഒഴുകി പോകാൻ സൗകര്യം ഒരുക്കണമെന്നതും അവഗണിച്ച് ആണ് റോഡ് നവീകരണം നടത്തിയത്. ഇതാണ് ഇപ്പോള്‍ സ്ഥിതി പണ്ടത്തെക്കാൾ മോശമായതിന് പിന്നിലെന്നാണ് ആരോപണം. സമീപ പ്രദേശങ്ങളിൽ നിർമ്മാണം കഴിഞ്ഞ് പല റോഡുകളുടെയും ടാർ പൊളിഞ്ഞ അവസ്ഥയുണ്ട് എന്നും പരാതികൾ ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam