
കണ്ണൂർ: പന്ന്യന്നുർ കുറുമ്പക്കാവ് തിറ മഹോത്സവത്തിനിടെയാണ് ആർ.എസ്.എസ് - കോൺഗ്രസ് സംഘർഷം. കോൺഗ്രസ് പ്രവർത്തകൻ സന്ദീപിനും ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും പരുക്കേറ്റു. ഇരുവിഭാഗത്തിന്റെയും പരാതിയിൽ വധശ്രമത്തിന് പാനൂർ പൊലീസ് കേസെടുത്തു.
തിറ മഹോത്സവത്തിന്റെ സംഘാടനം സംബന്ധിച്ചുള്ള തർക്കം രാഷ്ട്രീയ സംഘർഷമായി മാറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാലിനും തലക്കും സാരമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ സന്ദീപിനെ തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 100 ഓളം കോൺഗ്രസ് പ്രവർത്തകർ എത്തിയാണ് അനീഷിനെ ആക്രമിച്ചതെന്ന് ആർ എസ് എസ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇയാളും തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam