'പ്രതാപനും ബി. ​ഗോപാലകൃഷ്ണനും ഡീൽ, കിറ്റ് വിവാദം ബിജെപിയുമായുള്ള ഒത്തുകളി'; ടിഎൻ പ്രതാപനെതിരെ കോൺ​. വൈസ് പ്രസിഡന്റ്

Published : Apr 06, 2026, 11:09 AM IST
Prathapan

Synopsis

വാടാനപ്പള്ളിയിലെ കിറ്റ് വിവാദം പ്രതാപനും ബിജെപിയും ചേർന്നുള്ള ഒത്തുകളിയാണെന്നും ഫിറോസ് ആരോപിച്ചു.

തൃശൂർ: ടി.എൻ. പ്രതാപനെതിരെ നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് രം​ഗത്ത്. സിപിഎം ഓഫീസിൽ നടക്കിയ വാർത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം പ്രതാപനും ബിജെപിയും ചേർന്നുള്ള ഒത്തുകളിയാണെന്നും ഫിറോസ് ആരോപിച്ചു. ടി എൻ പ്രതാപനും ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനും തമ്മിലാണ് ഡീൽ. മണലൂരിൽ ബിജെപി സഹായിച്ചാൽ ഗുരുവായൂരിൽ തിരിച്ചു സഹായിക്കുമെന്നാണ് ഡീൽ എന്നാണ് ആരോപണം. കുടിയ്ക്കുന്ന വെള്ളത്തില്‍ വിശ്വാസിക്കാന്‍ കൊള്ളാത്ത ആളാണ് പ്രതാപന്‍. സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ എട്ട് കോടി രൂപ വിതരണം ചെയ്തു. പ്രതാപന് ബിനാമി ഇടപാടുണ്ടെന്നും ഫിറോസ് ആരോപിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണം നടക്കുന്ന വീട്ടിൽ മോഷണം; വയറിംഗ് പൂർത്തിയായതിന് പിന്നാലെ കേബിളുകൾ മുറിച്ചുകൊണ്ടുപോയി, ലക്ഷങ്ങളുടെ നഷ്ടം
'സുരേഷ് ബാബു ഒറ്റ അച്ഛന് പിറന്നതാണെങ്കിൽ ആരോപണം തെളിയിക്കട്ടെ'; മറുപടിയുമായി ബിജെപി മുൻ സ്ഥാനാർഥി