പറഞ്ഞ സമയത്തിനുള്ളിൽ റോ‍ഡ് നിർമാണം പൂർത്തിയാക്കിയില്ല, കരാറുകാരനെ പുറത്താക്കി

Published : Apr 11, 2022, 11:28 PM IST
പറഞ്ഞ സമയത്തിനുള്ളിൽ റോ‍ഡ് നിർമാണം പൂർത്തിയാക്കിയില്ല, കരാറുകാരനെ പുറത്താക്കി

Synopsis

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളില്‍ കാട്ടാന ശല്യം അതിരൂക്ഷമാണ്.

കോഴിക്കോട്: 2020-21 സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ച താഴെ തിരുവമ്പാടി -മണ്ടാംകടവ് റോഡ് ആദ്യ റീച്ച്  സമയപരിധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാകാത്തതിനാൽ കരാറുകാരനെ ഒഴിവാക്കി. എൻ.കെ സിബി എന്ന പി.ഡബ്ല്യു.ഡി കരാറുകാരനെയാണ് റിസ്ക് ആൻ്റ് കോസ്റ്റ് പ്രകാരം ഒഴിവാക്കിയത്.  2021 ജൂലൈ 29നാണ് കരാർ പ്രകാരം പ്രവൃത്തി ആരംഭിക്കുന്നത്. നിർമ്മാണ കാലാവധി 6 മാസമായിരുന്നു. എന്നാൽ കാലാവധിക്കുള്ളിൽ നിർ‌മാണം പൂർത്തിയായില്ല. നിരന്തരം യോ​ഗം ചേർന്ന് നിർമാണം വേ​ഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടും കരാറുകാരൻ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.

ഈ സാഹചര്യത്തിലാണ് കരാറുകാരനെ കരാറിൽ നിന്ന് ഒഴിവാക്കിയത്. അവശേഷിക്കുന്ന പ്രവൃത്തി റീടെൻഡർ ക്ഷണിച്ച് നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ റോഡിന്റെ രണ്ടാം റീച്ച് പ്രവൃത്തി അന്തിമ ഘട്ടത്തിലാണെന്ന് തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ്  അറിയിച്ചു.  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എക്സൈസ് ഷാഡോ സംഘത്തിന്റെ നീക്കം വിജയിച്ചു; ബ്രൗൺഷുഗറും കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിയെ പെൺകുട്ടിയുടെ നേതൃത്വത്തിൽ നഗ്നനാക്കി മർദിച്ചു, സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചെന്നും പരാതി