എന്തുകൊണ്ട് കാട്ടാനയിറങ്ങുന്നു; പഠനത്തിന് ​ഗവേഷക സംഘം

Published : Apr 11, 2022, 11:07 PM IST
എന്തുകൊണ്ട് കാട്ടാനയിറങ്ങുന്നു; പഠനത്തിന് ​ഗവേഷക സംഘം

Synopsis

നിരവധി ആളുകളുടെ ജീവന്‍ കാട്ടാനക്കലിയില്‍ പൊലിയുകയും ചെയ്തതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം തേടുന്നതിന് വനംവകുപ്പ് നടപടി ആരംഭിച്ചത്. 

ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തെ കുറിച്ച് പ്രശസ്ത ആന ഗവേഷകന്‍ ഡോ. സുരേന്ദ്ര വര്‍മ്മയുടെ നേതൃത്വത്തില്‍ പഠനം നടത്തും. കാട്ടാന ജനവാസ മേഖലയില്‍ സ്ഥിരമായി ഇറങ്ങുന്നതിന്‍റെ സാഹചര്യവും ഒപ്പം റേഡിയോ കോളര്‍ ഘടിപ്പിച്ച് ആനകളെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കും.  പ്രദേശത്തെ കാട്ടനകളെ കുറിച്ച് കണ്ടെത്തുന്ന കാര്യങ്ങള്‍ പ്രദേശവാസികളുമായി പങ്കുവയ്ക്കുന്നതിനുമാണ് തീരുമാനം. 

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളില്‍ കാട്ടാന ശല്യം അതിരൂക്ഷമാണ്. നിരവധി ആളുകളുടെ ജീവന്‍ കാട്ടാനക്കലിയില്‍ പൊലിയുകയും ചെയ്തതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം തേടുന്നതിന് വനംവകുപ്പ് നടപടി ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് ഡിഎഫ്ഒ രാജു ഫ്രാന്‍സീസിന്‍റെ നിര്‍ദേശ പ്രകാരം പ്രശസ്ത ആന ഗവേഷഷകന്‍ ഡോ. സുരേന്ദ്രവര്‍മ്മ ഇടുക്കിയിലെത്തിയത്. പ്രദേശത്ത് കാട്ടാകള്‍ തമ്പടിക്കുന്നതിന്‍റെ കാരണം കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. എന്നാല്‍ കാട്ടില്‍ തീറ്റയില്ലാത്തതിനാലാണ് കാട്ടാനകള്‍ കാടിറങ്ങുന്നതെന്ന് പറയാനാകില്ലെന്നും ഇഷ്ടപ്പെട്ട വിഭവങ്ങള്‍ തേടിയാകും കാട്ടാനകള്‍ എത്തുന്നതെന്നും സുരേന്ദ്ര വര്‍മ്മ വ്യക്തമാക്കി.

 ബംഗ്ലാദേശില്‍ നടത്തിയ പഠനത്തില്‍ നിന്നും ഇത് വ്യക്തമായതാണ്. അത് തന്നെയാകാം ചിന്നക്കനാലിലേയും സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കനാലിലെ ആനകളെ കുറിച്ച് വ്യക്തമായ പഠനം നടത്തും. പഠനത്തില്‍ കണ്ടെത്തുന്ന കാര്യങ്ങളും നടപ്പിലാക്കേണ്ട പദ്ധതികളും സംബന്ധിച്ച് ജനങ്ങളുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിനുമാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പിന്‍റെ ശ്രമം. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാവും പ്രശനപരിഹാരമെന്ന് അധികൃതര്‍ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഴിമതി ഒരവകാശമായി മാറുന്ന സമൂഹം, കള്ളം പറയുന്നത് ഉത്തരവാദിത്തവുമെന്ന് കരുതുന്ന രാഷ്ട്രത്തലവൻമാരുള്ള കാലം: കെ ജയകുമാർ
ഒടുവിൽ സോണ നാട്ടിലെത്തി, മകളെ അവസാനമായി കണ്ട് മാതാപിതാക്കൾ, ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ