വീടിന്റെ കതകും ജനലും പണിത ആശാരിക്കെതിരെ ഉപഭോക്തൃ കമ്മിഷൻ വിധി, ഉടമയ്ക്ക് നഷ്പപരിഹാരമായി 2.6 ലക്ഷം നൽകണം

Published : Jun 07, 2024, 06:31 PM IST
വീടിന്റെ കതകും ജനലും പണിത ആശാരിക്കെതിരെ ഉപഭോക്തൃ കമ്മിഷൻ വിധി, ഉടമയ്ക്ക് നഷ്പപരിഹാരമായി 2.6 ലക്ഷം നൽകണം

Synopsis

ജോബിൻ ജോസ് 2021 ൽ കോയിപ്രം വിജിൽ പണിതുകൊണ്ടിരുന്ന വീടിന്റെ കരകളും ജനലുകളും മറ്റും പണിയുന്നതിനുവേണ്ടി കോട്ടയം കടയിനിക്കാട് സ്വദേശി പുതുപറമ്പിൽ വീട്ടിൽ ജയൻ പി. എസിനെ ഏൽപ്പിച്ചിരുന്നു. 

പത്തനംതിട്ട: പുതിയ വീടിന്റെ കതകുകളും ജനലുകളും പണിത ആശാരി വീട്ടുടമയ്ക്ക് 262,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. റാന്നി ഉന്നക്കാവ് തലാമസ്സിൽ വീട്ടിൽ ജോബിൻ ജോസ് പന്മനയി ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ കൊടുത്ത പരാതിയിലാണ് ഈ ഉത്തരവ്.  ജോബിൻ ജോസ് 2021 ൽ കോയിപ്രം വിജിൽ പണിതുകൊണ്ടിരുന്ന വീടിന്റെ കരകളും ജനലുകളും മറ്റും പണിയുന്നതിനുവേണ്ടി കോട്ടയം കടയിനിക്കാട് സ്വദേശി പുതുപറമ്പിൽ വീട്ടിൽ ജയൻ പി. എസിനെ ഏൽപ്പിച്ചിരുന്നു. 

ജോലി നടക്കുന്ന സമയത്ത് ജോബിൻ സ്ഥലത്തുണ്ടായിരുന്നില്ല. എന്നാൽ വാതിലും ജനലുകളും പണിയേണ്ട മോഡലും മറ്റ് വിവരങ്ങളും ജയനെ ബോധ്യപ്പെടുത്തിയിരുന്നു. ജോലി നടക്കുന്നതിനിടെ പലപ്പോഴായി 152000 രൂപ ജോബിൻ ജയന് നൽകി. തേക്കും പ്ലാവും ഉപയോഗിച്ചുകൊണ്ട് കതകുകളും ജനലുകളും പണിയണമെന്നായിരുന്നു ഇരുവരും തമ്മിലുള്ള വ്യവസ്ഥ. 

എന്നാൽ ജയൻ മൂപ്പെത്താത്ത പ്ലാവും മറ്റു തടികളും ഉപയോഗിച്ചുകൊണ്ട് പണി ചെയ്തതിനാൽ കതകുകളും ജനലുകളും മറ്റും വളയുകയും വിടവുകൾ വീഴുകയും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആവുകയും ചെയ്തു. ഗൃഹപ്രവേശനത്തിനായി ജോബിൻ വീട്ടിലെത്തിയപ്പോൾ കണ്ടത് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നിർമ്മിച്ചിരി ക്കുന്ന കതകും ജനലുകളുമായിരുന്നു. പുതിയ ജനലുകളും കതകുകളും പണിതതിന് ശേഷമാണ് ജോബിൻ ഗൃഹപ്രവേശം നടത്തിയത്. 

ജയൻ വാങ്ങിയ 1,32,000 രൂപാ തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും, ലഭിക്കാതെ വന്നതോടെയാണ് ജോബിൻ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്..കമ്മീഷൻ ഇരുകൂട്ടർക്കും നോട്ടീസ് അയക്കുകയും, ഇരുവരും അവരുടെ തെളിവുകൾ കമ്മീഷനിൽ ഹാജരാക്കുകയും ചെയ്തു.  പണം വാങ്ങിയിട്ടും മോശപ്പെട്ട തടികൾ ഉപയോഗിച്ച്  പണിതതുകൊണ്ടാണ് കതകുകളും ജനലുകളും ഉപയോഗ ശൂന്യമായതെന്നും ഇത് ആശാരി  ഗുരുതര പിഴവാണ് കാണിച്ചതെന്നും കമ്മീഷൻ വിലയിരുത്തി.

ഇത് പ്രകാരം ജോബിനോട് വാങ്ങിയ 152000 രൂപയും കോടതി ചെലവിന് 10000 രൂപയും നഷ്ടപരിഹാരമായ ഒരു ലക്ഷം രൂപയും നൽകാൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.

സംസ്ഥാനത്ത് വിജിലൻസിൻ്റെ മിന്നൽ പരിശോധന; 83 ഡോക്ടര്‍മാര്‍ കുടുങ്ങി, വകുപ്പ് തല നടപടിക്ക് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍