
തുടർച്ചയായ വെള്ളപ്പൊക്ക കെടുതികളിൽ വലഞ്ഞ് കുട്ടനാട്ടിലെ തദ്ദേശ സ്ഥാപനങ്ങൾ. നിത്യ ചെലവിന് പോലും വകയില്ലാതെ പ്രയാസപ്പെടുന്ന മുട്ടാർ ഗ്രാമപഞ്ചായത്ത്, അതിന്‍റെ നേർക്കാഴ്ചയാണ്. പ്രത്യേക പുനരുദ്ധാരണ പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. വർഷത്തിൽ പകുതിയിലധികവും വെള്ളക്കെട്ടിലാണ് മുട്ടാർ മേഖല.
പഞ്ചായത്തിന്‍റെ പ്രധാന വരുമാനം കൃഷിയാണ്. 2018 ന് ശേഷം കാർഷിക മേഖല അപ്പാടെ തകർന്നു. വീടുകളിൽ വെള്ളം ഒഴിയാതെ വരുമ്പോൾ, മാസങ്ങളോളം ക്യാമ്പുകൾ നടത്തണം. ജനങ്ങളിൽ നിന്ന് വീട്ടുകരം ഉൾപ്പെടെ പിരിക്കാനുമാകുന്നില്ല. തനത് ഫണ്ട് പോലും ഇല്ലാത്ത പഞ്ചായത്ത്, ചുരുക്കി പറഞ്ഞാൽ കടക്കെണിയിലാണ്.
ഏതുസമയവും ഇടിഞ്ഞുവീഴാവുന്ന പഞ്ചായത്ത് കെട്ടിടത്തിന് മുന്നിൽ, നിസഹായരായി നിൽക്കാനെ ഭരണസമിതിക്ക് കഴിയുന്നുള്ളൂ. പ്രളയബാധിത പഞ്ചായത്തായി പ്രഖ്യാപിച്ച് പ്രത്യേക സാമ്പത്തിക പാക്കേജ് സർക്കാർ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam