
ആലപ്പുഴ: മുൻ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ പി. ശ്രീരാമ കൃഷ്ണൻ്റെ (P Sreeramakrishnan) ഗൺമാൻ്റെ (Gun Man) പക്കൽ നിന്ന് കാണാതായ പിസ്റ്റലും (Pistol) 10 റൗണ്ട് തിരയും അടങ്ങിയ ബാഗ് കണ്ടെത്തി. ബസ്സ് യാത്രയ്ക്കിടയിൽ പത്തനാപുരം സ്വദേശി ബാഗ് മാറി എടുത്തുകൊണ്ട് പോയതാണെന്നാണ് പൊലീസ് (Police) പറയുന്നത്.
അബദ്ധം മനസ്സിലാക്കി ബാഗ് കൊണ്ടുപോയ ആൾ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കായംകുളം പൊലീസ്, പത്തനാപുരത്ത് നേരിട്ടെത്തി അവ കൈപ്പറ്റി. കൊച്ചി - തിരുവനന്തപുരം ബസ് യാത്രക്കിടയിൽ കായംകുളത്ത് വെച്ച് തോക്കും തിരയും അടങ്ങിയ ബാഗ് കാണാതായെന്ന് ഗൺമാൻ കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ പുലർച്ചെ 2.50ന് കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞത്. ബാഗിൽ ട്രെയിൻ വാറന്റ്, ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, എടിഎം കാർഡ് എന്നിവയും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam