അവധി ദിനങ്ങളിൽ മണ്ണും മണലും പാറയുമടക്കമുള്ള കടത്തിനും ഖനനത്തിനും സാധ്യത; താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂം

Published : Aug 24, 2023, 05:10 PM IST
അവധി ദിനങ്ങളിൽ മണ്ണും മണലും പാറയുമടക്കമുള്ള കടത്തിനും ഖനനത്തിനും സാധ്യത; താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂം

Synopsis

അവധി ദിനങ്ങളിൽ താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂം തുറക്കും

തിരുവനന്തപുരം: ആഗസ്റ്റ് 27 മുതൽ 31 വരെ പൊതുഅവധി ദിവസങ്ങൾ ആയതിനാൽ അനധികൃതമായി മണ്ണ്, മണൽ, പാറ എന്നിവ ഖനനം ചെയ്യുവാനും കടത്താനും അനധികൃതമായി നിലം, തണ്ണീർത്തടങ്ങൾ നികത്താനും സാധ്യതയുള്ളതിനാൽ കർശന നടപടികൾക്ക് നിർദേശം നൽകി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. എല്ലാ താലൂക്ക് ഓഫീസുകളിലും പകലും രാത്രിയും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കുന്നതിനും പരിശോധനയ്ക്കുള്ള സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിനും തഹസിൽദാർമാർക്ക് നിർദേശം നൽകി.

ഈ ദിവസങ്ങളിൽ സ്‌ക്വാഡുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കൺട്രോൾ റൂമുകളിൽ ലഭിക്കുന്ന പരാതികളിന്മേൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് തഹസിൽദാർമാരും റവന്യൂ ഡിവിഷണൽ ഓഫീസർമാരും ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

Read more: സ്കൂൾ ബസിൽ വീടിന് മുന്നിലിറങ്ങി, തിരിക്കുന്നതിനിടെ അതേ ബസ് തട്ടി അപകടം; നഴ്സറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഓണാഘോഷം കളറാക്കാൻ കനകക്കുന്ന് ഒരുങ്ങി; ട്രേഡ് ഫെയർ - ഭക്ഷ്യ സ്റ്റാളുകൾ ഇന്ന് മുതൽ

ആഗസ്റ്റ് 27 മുതല്‍ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ സ്റ്റാളുകളും, ട്രേഡ് ഫെയറും ഇന്ന് (ഓഗസ്റ്റ് 24) പ്രവർത്തനം ആരംഭിക്കും. ഭക്ഷ്യ സ്റ്റാളുകളുടെ ഉദ്ഘാടനം വൈകിട്ട് 4 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍ അനിലും ഓണം ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം വൈകിട്ട് 4.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും നിർവഹിക്കും. കനകക്കുന്നിലെ സൂര്യകാന്തി പ്രദർശന ഗ്രൗണ്ടിലാണ് ഭക്ഷ്യ വ്യാപാര സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.

13 സ്റ്റാളുകളിലായി കൊതിയൂറും രുചികളാണ് ഭക്ഷ്യ മേളയിൽ എത്തുന്ന വരെ കാത്തിരിക്കുന്നത്. കേരളത്തിന്റെ തനത് നാടൻ രുചികൾ, ഉത്തരേന്ത്യൻ രുചി വിഭവങ്ങൾ, ആദിവാസി ഗോത്ര വർഗ വിഭവങ്ങൾ തുടങ്ങിയവ ഭക്ഷ്യ മേളയുടെ പ്രധാന ആകർഷണമാകും. ജനപങ്കാളിത്തത്താൽ എല്ലാ വർഷങ്ങളിലെയും പോലെ ഓണം വരാഘോഷത്തിന്റെ മുഖ്യ ആകർഷണമാകും ഭക്ഷ്യ സ്റ്റാളുകൾ.

ട്രേഡ് ഫെയറിന്റെ ഭാഗമായി നൂറോളം പ്രദർശന സ്റ്റാളുകൾ ഇക്കൊല്ലവും കനകക്കുന്നിനെ സമ്പന്നമാക്കും.
കരകൗശല വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, പുസ്തകങ്ങൾ, ഫാൻസി സാധനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ വിലക്കുറവിൽ ഇവിടെ നിന്നും സ്വന്തമാക്കാം. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ട്രേഡ് ഫെയറും പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായികൾ , ഇതര പ്രസ്ഥാനങ്ങൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് ട്രേഡ് ഫെയർ പ്രവർത്തനം സാധ്യമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താരമായി ആറാം ക്ലാസുകാരൻ മാനവ്, അസ്‌ഹലയുടെ നോവ് ചിരിയിലേക്ക് മാഞ്ഞു; സ്‌കൂളിൽ പ്രത്യേക അസംബ്ലിയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി
വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു