നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു ആയിഷ. കുട്ടിയെ വീടിന് മുന്നിൽ ഇറക്കി ബസ് മുന്നോട്ടെടുക്കവെ ആയിഷ ബസിന്റെ മുന്നിൽപ്പെടുകയായിരുന്നു.

കാഞ്ഞങ്ങാട്: കാസർകോട് സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കാസർകോട് കമ്പാർ പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്‍റെ മകൾ ആയിഷ സോയ (4) ആണ് മരിച്ചത്. വീടിന് സമീപം സ്കൂൾ ബസിൽ വന്നിറങ്ങിയ നഴ്‌സറി വിദ്യാർഥിനിയെ അതേ സ്‌കൂൾ ബസ് തട്ടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു ആയിഷ. കുട്ടിയെ ഇറക്കി ബസ് മുന്നോട്ടെടുക്കവെ ആയിഷ ബസിന്റെ മുന്നിൽപ്പെടുകയായിരുന്നു. ബസ് ഇടിച്ച് കുട്ടിക്ക് ഗുരതരനായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതിനിടെ പത്തനംതിട്ടയിൽ ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണു. പത്തനംതിട്ട അടൂരിൽ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലായിരുന്നു അപകടം. വാദ്യമേളം നടക്കുന്നതിനിടെ അതു കാണാൻ കുട്ടികൾ മതിലിൽ ചാരി നില്‍ക്കുകയായിരുന്നു. ഇതോടെയാണ് മതില്‍ ഇടിഞ്ഞുവീണത്. അപകടത്തില്‍ മേളക്കാര്‍ക്ക് നിസാര പരിക്കേറ്റു. 

രാവിലെ പതിനൊന്ന് മണിയോടെ കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. വാദ്യഘോഷങ്ങള്‍ കാണാന്‍ നിരവധി കുട്ടികള്‍ മതിലില്‍ ചാരി നിന്നതോടെ മതില്‍ ഇടിഞ്ഞ് കോളേജിന് മുന്‍വശത്തുള്ള റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. വാദ്യമേള സംഘത്തിലെ ഏതാനും പേര്‍ക്ക് ചെറിയ പരിക്കേറ്റു. 

Read More :  ഓണ സമ്മാനമായി 5 കിലോ അരി; 12040 സ്കൂളുകൾ, 27.50 ലക്ഷം വിദ്യാർത്ഥികൾ, വിതരണോഘാടനം നിർവഹിച്ച് മന്ത്രി

 നഴ്‌സറി വിദ്യാർത്ഥിനി സ്‌കൂൾ ബസ് തട്ടി മരിച്ചു, അപകടം കാസർകോർഡ് - വീഡിയോ

നഴ്‌സറി വിദ്യാർത്ഥിനി സ്‌കൂൾ ബസ് തട്ടി മരിച്ചു |Kasargod |School bus | Accident