വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചാരണം, പിന്നാലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി വച്ച് ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം, പരാതി

Published : Jun 03, 2026, 01:30 AM IST
pension distribution controversy

Synopsis

പുൽപറ്റ പഞ്ചായത്തിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇന്ന് പെൻഷൻ വിതരണം ഉണ്ടാവുമെന്നും അർഹരായവർ എത്തണമെന്നും സന്ദേശം പ്രചരിച്ചിരുന്നു. അതിന് ശേഷമാണ് പെൻഷൻ വിതരണം നടന്നത്.

പുൽപറ്റ: യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം നടത്തിയതായി പരാതി. മലപ്പുറം പുൽപറ്റ പഞ്ചായത്തിലെ കാരപറമ്പിൽ ചട്ടം ലംഘിച്ച് പെൻഷൻ വിതരണം നടത്തിയെന്നാണ് സിപിഐഎം ആരോപിക്കുന്നത്. പെൻഷൻ ഗുണഭോക്താക്കളെ യു ഡി എഫ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പണം നൽകിയതെന്നും പെൻഷൻ വിതരണം പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ ആയിരുന്നുവെന്നുമാണ് ആരോപണം. പെൻഷൻ വിതരണ ചുമതല പുൽപറ്റ സർവീസ് സഹകരണ ബാങ്കിനാണ്. വിതരണം ചെയ്യാൻ ഉദ്ദേശിച്ച കെട്ടിടത്തിൽ അസൗകര്യം ഉള്ളതുകൊണ്ടാണ് അവിടെ വെച്ച്‌ വിതരണം ചെയ്‌തെന്ന് ബാങ്ക് അധികൃതർ വിശദമാക്കുന്നത്. 

തെരഞ്ഞെടുപ്പിന് ശേഷം കെട്ടിടം യുഡിഎഫ് ഓഫീസ് അല്ലെന്നും വിശദീകരണം. ഇന്ന് വൈകുന്നേരമാണ് ആരോപണത്തിനിടയാക്കിയ സംഭവം നടക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പുൽപറ്റ പഞ്ചായത്തിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇന്ന് പെൻഷൻ വിതരണം ഉണ്ടാവുമെന്നും അർഹരായവർ എത്തണമെന്നും സന്ദേശം പ്രചരിച്ചിരുന്നു. അതിന് ശേഷമാണ് പെൻഷൻ വിതരണം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കട അടയ്ക്കാൻ നേരം ഇരച്ചെത്തി 'ഇൻകം ടാക്സ് ഉദ്യോഗസ്ഥർ', കൊണ്ടോട്ടിയില്‍ സ്വർണാഭരണ നിർമാണ ശാലയിൽ കവർച്ച
ടിക് ടോകിലെ തർക്കം, ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു, കണ്ണൂർ സ്വദേശിയെ കുത്തിക്കൊന്നത് കൊല്ലം സ്വദേശി