കോട്ടയത്ത് മദ്യപിച്ച് ഫിറ്റായി വാഹനമോടിച്ച് യുവതി, സ്കൂട്ടറിൽ തട്ടി, ചോദ്യം ചെയ്തതോടെ അക്രമം, കയ്യേറ്റം, അറസ്റ്റ്

Published : Jun 03, 2026, 12:14 AM IST
drunk and drive women kottayam

Synopsis

ജോമി മദ്യപിച്ച് വാഹനം ഓടിച്ചത് നാട്ടുകാർ ചോദ്യം ചെയ്തതോടെ യുവതി കൂടുതൽ അക്രമാസക്തയായി. ഇതോടെ നാട്ടുകാരിൽ ചിലർ ജോമിയെയും മർദ്ദിച്ചു.

തുരുത്തി: കോട്ടയം തുരുത്തിയിൽ മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി, അത് ചോദ്യം ചെയ്ത നാട്ടുകാരെ കയ്യേറ്റം ചെയ്തു. കുറിച്ചി സ്വദേശി ജോമി ജോസഫാണ് അപകടമുണ്ടാക്കിയത്. അപകടകരമായി വാഹനം ഓടിച്ച കുറ്റം ചുമത്തി യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. എം സി റോഡിൽ തുരുത്തിക്ക് സമീപം സ്കൂട്ടറിൽ കാറിടിച്ചു. ഇതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാരോടാണ് യുവതി തട്ടിക്കയറിയത്. ജോമി മദ്യപിച്ച് വാഹനം ഓടിച്ചത് നാട്ടുകാർ ചോദ്യം ചെയ്തതോടെ യുവതി കൂടുതൽ അക്രമാസക്തയായി. ഇതോടെ നാട്ടുകാരിൽ ചിലർ ജോമിയെയും മർദ്ദിച്ചു. ചിങ്ങവനം പൊലീസ് ജോമിയെ കസ്റ്റഡിയിലെടുത്തു. അപകടകരമായി വാഹനം ഓടിച്ചതിന് മാത്രമാണ് നിലവിൽ കേസെടുത്തത്. ജോമിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടിക് ടോകിലെ തർക്കം, ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു, കണ്ണൂർ സ്വദേശിയെ കുത്തിക്കൊന്നത് കൊല്ലം സ്വദേശി
3 മന്ത്രിമാർ, അതീവ ഗുരുതര സാഹചര്യത്തിൽ നിർണായക യോഗം; പുതിയ ദീർഘകാല മാസ്റ്റർപ്ലാൻ നടപ്പാക്കാൻ തീരുമാനം; ഒറ്റ മഴയിൽ മുങ്ങിയത് തലസ്ഥാനം