ഹോണടിച്ചതിൽ തര്‍ക്കം; മധ്യവയസ്കനെ നാലംഗസംഘം വളഞ്ഞിട്ട് തല്ലി; നാട്ടുകാര്‍ കൂടിയതോടെ രക്ഷപ്പെട്ടു, അറസ്റ്റ്

Published : Sep 29, 2024, 03:30 PM IST
ഹോണടിച്ചതിൽ തര്‍ക്കം; മധ്യവയസ്കനെ നാലംഗസംഘം വളഞ്ഞിട്ട് തല്ലി; നാട്ടുകാര്‍ കൂടിയതോടെ രക്ഷപ്പെട്ടു, അറസ്റ്റ്

Synopsis

ചെങ്കൽ സ്വദേശിയായ പ്രഭു കുമാറിനെയാണ് നാലാംഗ സംഘം ക്രൂരമായി മർദ്ദിച്ചു അവശനാക്കിയത്. 

തിരുവനന്തപുരം: ദേശീയപാത ഉദിയൻകുളങ്ങരയിൽ ഹോൺ മുഴക്കിയതിനെ ചൊല്ലിയുള്ള തർക്കം മധ്യവയസ്കനെ നാലുപേർ ചേർന്നു മർദ്ദിച്ചു അവശനാക്കി ചെങ്കൽ സ്വദേശിയായ പ്രഭു കുമാറിനെയാണ് നാലാംഗ സംഘം ക്രൂരമായി മർദ്ദിച്ചു അവശനാക്കിയത്. 

ബാലരാമപുരം, നെല്ലിവിള സ്വദേശികളായ സച്ചിൻ ( 25 ), അഖിൽ (22), ബാലരാമപുരം തേരി വിള, വീട്ടിൽ വിജിത്ത് (24 ) ഉച്ചക്കട രേവതി നിവാസിൽ ശ്യാം ലാൽ (22) എന്നിവരെയാണ് പാറശ്ശാല hzeലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മദ്യലഹരിയിൽ ബൈക്കിലെത്തിയ നാലംഗ സംഘം ഉദിയൻകുളങ്ങര ജംഗ്ഷന് സമീപം റോഡിൽ അദ്യാസ പ്രകടനം നടത്തുകയായിരുന്നു. 

അതുവഴി ബൈക്കിലെത്തിയ പ്രഭുകുമാർ മുന്നിലേക്ക് കടക്കാൻ സാധിക്കാതെ വന്നതോടെ ബൈക്കിന്റെ ഹോൺ  മുഴക്കിയത് യുവാക്കളെ പ്രകോപിപ്പിച്ചു. തുടർന്ന് നാലംഗ സംഘം  പ്രഭുകുമാറുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. 

നാട്ടുകാർ എത്തിയതോടെ നാലാംഗ സംഘം ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. പ്രഭു കുമാർ പാറശ്ശാല പോലീസിൽ പരാതി നൽകി. പാറശ്ശാല എസ്എച്ചഒ സജികുമാറിന്റെ നേതൃത്യത്തിൽ നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതി ഹാജരാക്കി റിമാൻഡ്  ചെയ്തു.

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം