തട്ടുകടയിൽ റൊട്ടിയുണ്ടാക്കുന്നതിനിടെ പാചകക്കാരന്റെ തുപ്പൽ പ്രയോ​ഗം, കാറിൽ നിന്ന് വീഡിയോ പകർത്തി യാത്രക്കാരൻ

Published : May 27, 2025, 06:19 PM ISTUpdated : May 27, 2025, 06:21 PM IST
തട്ടുകടയിൽ റൊട്ടിയുണ്ടാക്കുന്നതിനിടെ പാചകക്കാരന്റെ തുപ്പൽ പ്രയോ​ഗം, കാറിൽ നിന്ന് വീഡിയോ പകർത്തി യാത്രക്കാരൻ

Synopsis

പകർച്ചവ്യാധി പടർത്തൽ, സാമുദായിക ഐക്യം തകർക്കൽ, ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തുവെന്ന് പൊലീസ് പറ‍ഞ്ഞു.

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ തട്ടുകടയില്‍ പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പിയ പാചകക്കാരൻ അറസ്റ്റിൽ. വീഡിയോ വൈറലായതിനെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കാറിൽ നിന്ന് വഴിയാത്രക്കാരൻ റെക്കോർഡ് ചെയ്ത വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഷോയബ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് പാചകക്കാരനെ നാട്ടുകാർ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. പകർച്ചവ്യാധി പടർത്തൽ, സാമുദായിക ഐക്യം തകർക്കൽ, ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തുവെന്ന് പൊലീസ് പറ‍ഞ്ഞു. ഇത്തരം പ്രവൃത്തികൾ സാമൂഹിക ഐക്യത്തെ തകർക്കുക മാത്രമല്ല, പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുമെന്ന് പൊലീസ് ഊന്നിപ്പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും പൊലീസ് പറഞ്ഞു.

Asianet News Live

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി