ഷെൽഫ് തുറന്നപ്പോൾ പാമ്പ് പുറത്തേക്ക് വന്നു, കൈകൊണ്ട് പിടിച്ച് പൊലീസുകാരൻ; നിമിഷ നേരം കൊണ്ട് പാമ്പ് കയ്യിൽ കടിച്ചു, ദാരുണാന്ത്യം

Published : Sep 23, 2025, 01:14 PM IST
cobra

Synopsis

ഇൻഡോറിൽ പാമ്പുകളെ പിടിക്കുന്നതിൽ വിദഗ്ധനായ സന്തോഷ് എന്ന പോലീസ് കോൺസ്റ്റബിൾ പാമ്പുകടിയേറ്റ് മരിച്ചു. സുരക്ഷാ മുൻകരുതലുകളില്ലാതെ പാമ്പിനെ പിടികൂടുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇൻഡോർ: പാമ്പുകളെ പിടിക്കുന്നതിൽ വിദഗ്ധനായിരുന്ന പൊലീസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഇൻഡോറിൽ നിന്നുള്ള കോൺസ്റ്റബിൾ സന്തോഷ് ആണ് അപകടത്തിൽപ്പെട്ടത്. സുരക്ഷാ മുൻകരുതലുകളില്ലാതെ പാമ്പിനെ കൈകാര്യം ചെയ്തതാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ദാരുണമായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

ഫസ്റ്റ് ബറ്റാലിയനിൽ കഴിഞ്ഞ 17 വർഷമായി സേവനമനുഷ്ഠിച്ചിരുന്ന സന്തോഷിനെ, ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ പൊലീസ് കുതിരാലയത്തിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് പിടികൂടാൻ വിളിക്കുകയായിരുന്നു. പാമ്പുകളെ പിടിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന പരിചയം കണക്കിലെടുത്താണ് ഈ ദൗത്യം സന്തോഷിനെ ഏൽപ്പിച്ചത്.

വീഡിയോ ദൃശ്യങ്ങളിൽ, ഗ്ലൗസോ മറ്റ് സുരക്ഷാ മാർഗ്ഗങ്ങളോ ഇല്ലാതെ സന്തോഷ് അലസമായി പാമ്പിനെ കൈകാര്യം ചെയ്യുന്നതായി കാണാം. നിമിഷങ്ങൾക്കുള്ളിൽ പാമ്പ് അദ്ദേഹത്തിന്റെ കയ്യിൽ കടിക്കുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകരായ സ്വാമി പ്രസാദ് സാഹു ഉൾപ്പെടെയുള്ളവർ സന്തോഷിനെ എംവൈ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അന്നു രാത്രി തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സന്തോഷിന്റെ മരണം അതീവ ദുഃഖകരമായ സംഭവമാണെന്ന് സഹപ്രവർത്തകർ പറഞ്ഞു. പലതവണ പാമ്പുകളെ പിടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ വിധി നിർഭാഗ്യകരമായി. വിഷമുള്ള പാമ്പുകളെ കൈകാര്യം ചെയ്യുന്നത് പരിചയം കൊണ്ടല്ല, മറിച്ച് കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിലൂടെയാണെന്ന് അദ്ദേഹത്തിന്റെ മരണം ഓർമ്മിപ്പിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സന്തോഷിന് ഭാര്യയും ഒരു മകനും മകളുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ