വലിയങ്ങാടിയിലെ സുപ്രിയ ട്രേഡേഴ്സിൽ നിന്ന് കാണാതായത് 40 കിലോ കൊപ്ര; സിസിടിവിയിൽ തെളിവ്, പ്രതി പിടിയിൽ

Published : Nov 23, 2025, 03:13 PM IST
 Kozhikode copra theft case

Synopsis

കോഴിക്കോട് വലിയങ്ങാടിയില്‍ നിന്ന് 40 കിലോഗ്രാം കൊപ്ര മോഷ്ടിച്ച കേസില്‍ വടകര സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

കോഴിക്കോട്: വലിയങ്ങാടിയില്‍ നിന്ന് കൊപ്ര മോഷ്ടിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് വടകര കൈനാട്ടി സ്വദേശി  സുബിന്‍രാജ് (31) ആണ് ജുഡീഷ്യല്‍ കസ്റ്റഡിയിലായത്.

വലിയങ്ങാടി കോയസ്സന്‍ റോഡിലെ കൊപ്ര സംഭരണ കേന്ദ്രമായ സുപ്രിയ ട്രേഡേഴ്‌സിലാണ് ഇയാള്‍ മോഷണം നടത്തിയത്. 40 കിലോഗ്രാമോളം കൊപ്ര മോഷ്ടിച്ചതായാണ് കേസ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. 

സമീപത്തെ സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് മോഷ്ടാവിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. എസ്‌ഐമാരായ ശ്രീസിത, വിനോദ്, കിരണ്‍, സിപിഒ ജലീല്‍ എന്നിവര്‍ ചേര്‍ന്ന് മാനാഞ്ചിറ പരിസരത്തുവെച്ചാണ് സുബിന്‍രാജിനെ പിടികൂടിയത്. പിന്നീട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം