തൃശൂരിൽ യുവതിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി, ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ

Published : Sep 23, 2025, 09:52 PM IST
accused martin

Synopsis

ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

തൃശൂർ: കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫ് തൃശൂരിൽ യുവതിയെ കുത്തി പരുക്കേൽപ്പിച്ചു. അടാട്ടുള്ള സ്വകാര്യ ഫ്ലാറ്റിൽ ഇന്ന് രാവിലെയാണ് സംഭവം. മുളങ്കുന്നത്തുകാവ് സ്വദേശിനി ശാർമിളയെയാണ് മാർട്ടിൻ കത്തി കൊണ്ട് പുറത്ത് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അക്രമത്തിന് ശേഷം ഒളിവിൽ പോയ മാർട്ടിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് ഭാഗത്തേക്ക് കടന്നതായാണ് വിവരം. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വെച്ച് മട്ടന്നൂർ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂർ പുറ്റേക്കര സ്വദേശിയായ മാർട്ടിൻ ജോസഫ്.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം