
കോതമംഗലം: ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. കുട്ടമ്പുഴ ഉരുളൻതണ്ണി കോർപ്പേഷൻപടി പുത്തൻപുരയ്ക്കൽ ജോസ് വർഗീസ് (66), ഭാര്യ സൂസൻ (57) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10ഓടെയാണ് തുണ്ടം ജങ്ഷന് സമീപം അപകടമുണ്ടായത്. ആഞ്ഞിലിച്ചുവട് ഭാഗത്തെ വളവിൽ സ്വകാര്യ ബസും ഇവർ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഉടൻ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സൂസന്റെ വടാട്ടുപാറയിലുള്ള സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ജിനോബി ജോസ്, നിയോബി ജോസ് എന്നിവരാണ് മക്കൾ. ആൽബിൻ ഷാജുവാണ് മരുമകൻ. കുട്ടമ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam