Elephant Attack : വീടിന് നേരെ കാട്ടാനയുടെ ആക്രമണം; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Published : Jan 11, 2022, 06:01 PM ISTUpdated : Jan 11, 2022, 06:06 PM IST
Elephant Attack : വീടിന് നേരെ കാട്ടാനയുടെ ആക്രമണം; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Synopsis

ഒരുമാസക്കാലമായി മൂന്നാര്‍-സൈലന്റ്‌വാലി മേഖലയില്‍ ഒറ്റതിരിഞ്ഞ് കാട്ടാനകള്‍ എത്തി തുടങ്ങിയിട്ട്. മൂന്ന് സംഘങ്ങളായി എത്തിയ കാട്ടാനകള്‍ സൈലന്റ്‌വാലി ഗൂഡാര്‍വിള കുറ്റിയാര്‍വാലി മേഖലകളില്‍ നാശം വിതയ്ക്കുകയാണ്.  

ഇടുക്കി: അലറിവിളിച്ചെത്തിയ കാട്ടാന (wild elephant) കുറ്റിയാര്‍ വാലിയില്‍ ദമ്പതികളുടെ വീടിന് ആക്രമിച്ചു (Attacked). രാത്രി 8.30 തോടെ എത്തിയ കാട്ടാനയാണ് സുപ്പന്‍-സെവന്തിയമ്മ ദമ്പതികളുടെ വീട് ആക്രമിച്ചത്. അരമണിക്കൂറോളം നിലയുറപ്പിച്ച കാട്ടാനയെ നാട്ടുകാരുമെത്തി വിരട്ടിയോടിച്ചശേഷം ദമ്പതികളെ സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റി.  ഒരുമാസക്കാലമായി മൂന്നാര്‍-സൈലന്റ്‌വാലി മേഖലയില്‍ ഒറ്റതിരിഞ്ഞ് കാട്ടാനകള്‍ എത്തി തുടങ്ങിയിട്ട്. മൂന്ന് സംഘങ്ങളായി എത്തിയ കാട്ടാനകള്‍ സൈലന്റ്‌വാലി ഗൂഡാര്‍വിള കുറ്റിയാര്‍വാലി മേഖലകളില്‍ നാശം വിതയ്ക്കുകയാണ്. കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവര്‍ ആന്റണി റിച്ചാര്‍ഡ് എന്നയാള്‍ കഷ്ടിച്ചാണ് ആനയില്‍ നിന്ന് രക്ഷപ്പെട്ടത്.

തൊട്ടടുത്ത ദിവസം കുറ്റിയാര്‍വാലിയില്‍ കുട്ടിക്കൊമ്പനുമായി എത്തിയ കാട്ടാന വഴിയോരത്തെ പെട്ടിക്കട നശിപ്പിച്ചു. തുടര്‍ന്ന് ഗൂഡാര്‍വിള എസ്റ്റേറ്റിലെ ചെക്ക് പോസ്റ്റ് നശിപ്പിക്കുകയും വാച്ചറുടെ ഷെഡ് മറിച്ചിടുകയും ചെയ്തു. ഇന്നലെ കുറ്റിയാര്‍വാലി രാത്രി 8.30 തോടെയാണ് കാട്ടാന എത്തിയത്. കാട്ടില്‍ നിന്നും അലറിവിളിച്ചെത്തിയ കാട്ടാന ദമ്പതികളുടെ വീടിന്റെ മേല്‍ക്കൂര തകര്‍ത്തതോടെ ഇവര്‍ ഭയന്ന് വിറച്ചു. പ്രളയത്തെ തുടര്‍ന്ന് കനത്ത മഴയില്‍ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്.
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്