ഏക മകൻ മരിച്ചത് ഒരുവർഷം മുൻപ്; എറണാകുളം വൈപ്പിനിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

Published : Jul 22, 2026, 12:21 PM IST
Vypin Couple Suicide

Synopsis

എറണാകുളം വൈപ്പിനിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. ഞാറയ്ക്കൽ സ്വദേശി സഞ്ജീവ്, ഭാര്യ സവിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഏക മകൻ കഴിഞ്ഞ വർഷം മരണപ്പെട്ടിരുന്നു. മകൻ്റെ മരണത്തെ തുടർന്ന് ഇരുവരും മനോവിഷമത്തിലായിരുന്നു.

കൊച്ചി: എറണാകുളം വൈപ്പിനിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ സ്വദേശി സഞ്ജീവ് (75), ഭാര്യ സവിത (65) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വർഷം ഇവരുടെ ഏകമകൻ ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. ഇതിന്‍റെ മനോവിഷമത്തിലായിരുന്നു ദമ്പതികൾ. മകൻ്റെ മരണത്തെ തുടർന്ന് മുൻപ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ദമ്പതികൾക്ക് സാമ്പത്തിക പ്രതിസന്ധി അടക്കം മറ്റ് പ്രശ്നങ്ങൾ ഇല്ല എന്നാണ് പ്രാഥമിക വിവരം.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻസ്റ്റമാർട്ടിൽ പഴകിയതും നാറുന്നതുമോ? കൊച്ചിയിലെ ​ഗോഡൗണിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന, നടപടി പരാതിക്ക് പിന്നാലെ
കുട്ടിക്ക് പ്രേതബാധ, ഒഴിപ്പിച്ചില്ലെങ്കിൽ ആപത്ത്; 16കാരിയെ പീഡിപ്പിച്ച പ്രതി അമ്മയെ വിശ്വസിപ്പിച്ചത് ഇങ്ങനെ, ഒടുവിൽ അറസ്റ്റ്