
കോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു. പുഞ്ചവയൽ സ്വദേശി തോമസ് (77), ഭാര്യ ഓമന (55) എന്നിവർക്കാണ് വെട്ടേറ്റത്. തോമസിനു തലയിലും ഓമനയ്ക്ക് മുഖത്തുമാണ് വെട്ടേറ്റത്. അയൽവാസിയാണ് ആക്രമിച്ചതെന്ന് ഇരുവരും പൊലീസിന് മൊഴി നൽകി.
അതിർത്തി തർക്കമാണ് ആക്രമണത്തിന് കാരണമായത്. രാവിലെ പത്തുമണിയോട് കൂടിയാണ് സംഘർഷമുണ്ടായത്. ഏറെ കാലമായി അയൽവാസിയായ കുഞ്ഞുമോനുമായി ഇവർക്ക് അതിർത്തി തർക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ ഇരുവരും കുളിക്കാനായി പോകുന്നതിനിടെ കുഞ്ഞുമോൻ ഇവരെ ആക്രമിക്കുകയായിരുന്നു. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആരോഗ്യ നില മോശമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കുഞ്ഞുമോന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam