
ചേര്‍ത്തല: ചേർത്തല തെക്ക് പഞ്ചായത്തില്‍ ഭർത്താവിനെയും ഭാര്യയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 21ാം വാര്‍ഡ് സ്വദേശിയായ തയ്യിൽ വീട്ടിൽ ഷിബു (45) ഭാര്യ, റാണിയെന്നു വിളിക്കുന്ന ജാസ്മിൻ (38) എന്നിവരെയാണ് രാത്രി 7.30 ഓടെ വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
എറണാകുളത്ത് മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു
എറണാകുളം: പള്ളിക്കരയിൽ മലയാളിയായ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഇതരസംസ്ഥാന തൊഴിലാളിയായ ഭർത്താവ് ആത്മഹത്യ ചെയ്തു. കുന്നത്ത് നാട് പള്ളിക്കര സ്വദേശി ലിജ ആണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് പിന്നാലെ ഒഡീഷ സ്വദേശിയായ സാജൻ വീടിന് അടുത്ത് തൂങ്ങിമരിച്ചു. ഭാര്യയെക്കുറിച്ചുള്ള സംശയവും തർക്കവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.
ഏതാനും മാസങ്ങളായി ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന സാജൻ ഇന്നലെ വൈകിട്ടാണ് ,ലിജയുടെ പിണർമുണ്ടയിലെ വീട്ടിലേക്ക് എത്തിയത്. രാത്രിയോടെ ഇരുവരും വീണ്ടും തർക്കം ഉണ്ടായി. തുടർന്നാണ് കൈയ്യിൽ കരുതിയ കത്തികൊണ്ട് ലിജയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നത്.
ഈ സമയം പുറത്ത് മൂന്ന് കുട്ടികളും ലിജയും അമ്മയടക്കമുള്ളവരുമുണ്ടായിരുന്നു. കൊലപാതകശേഷം സാജൻ ഓടിരക്ഷപ്പെട്ടു. ഒഡീഷ സ്വദേശിയാണ് ലിജയുടെ ഭർത്താവ് ഷുക്രു എന്ന് വിളിക്കുന്ന സാജൻ. 13 വർഷം മുൻപ് കേരളത്തിലെത്തിയ ഇയാൾ ലിജയെ പ്രണയിച്ച് വിവാഹം ചെയ്തതാണ്. ലിജയുടെ വീട്ടൽ താമസിച്ച് കൂലിപ്പണ ചെയ്യുകയായിരുന്നു ഇയാൾ.
11,8, 6 വയസ്സുള്ള മൂന്ന് കുട്ടികളുമുണ്ടിവർക്ക്. സ്ഥരം മദ്യപാനിയായ സാജൻ ഭാര്യയെ മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംശയരോഗിയായ ഇയാൾ രണ്ടു മാസം മുൻപ് കത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ മൂത്ത മകൾക്ക് പരുക്കേറ്റിരുന്നു.
ആ സംഭവത്തിന് ശേഷം ഭാര്യവീട്ടിൽ നിന്ന് മാറി താമസിക്കുകയായിരുന്നു സാജൻ ഇന്നലെ കരുതികൂട്ടിയെത്തിയാണ് കൊല നടത്തിയത്. ലിജയെ നാട്ടുകാർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ വീടിന് സമീപത്ത് കാട്ടിാലാണ് സാജൻ തൂങ്ങിമരിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam