വെള്ളിയാഴ്ച ​ഗുരുവായൂരപ്പന് ഉ​ഗ്രൻ സമ്മാനം, ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമാലകളുമായി ശിവകുമാറും ഭാര്യയും

Published : Jan 16, 2026, 07:12 PM IST
Sivakumar

Synopsis

ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത ലോക്കറ്റോടു കൂടിയ 57 ഗ്രാമിന്റെ സ്വര്‍ണ്ണമാലയും ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാമിന്റെ മറ്റൊരു മാലയുമാണ് സമര്‍പ്പിച്ചത്.

തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി 12 പവനിലേറെ തൂക്കം വരുന്ന രണ്ട് സ്വര്‍ണ മാലകള്‍ സമ്മാനിച്ച് ഭക്തർ. ഗുരുവായൂര്‍ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും ഭാര്യയുമാണ് കണ്ണന് സ്വര്‍ണ മാലകള്‍ സമര്‍പ്പിച്ചത്. മുത്തുകള്‍ ചേര്‍ത്ത് ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത ലോക്കറ്റോടു കൂടിയ 57 ഗ്രാമിന്റെ സ്വര്‍ണ്ണമാലയും ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാമിന്റെ മറ്റൊരു മാലയുമാണ് സമര്‍പ്പിച്ചത്. ക്ഷേത്രം ഉദ്യോഗസ്ഥരായ പ്രമോദ് കളരിക്കല്‍, എ. പ്രവീണ്‍ എന്നിവര്‍ വഴിപാടുകാരില്‍ നിന്നും മാലകള്‍ ഏറ്റുവാങ്ങി രശീത് നല്‍കി. നേരത്തെ വജ്ര കിരീടവും സ്വര്‍ണമാലകളും ശിവകുമാര്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരള രാഷ്ട്രീയത്തിൽ പെന്തക്കോസ്ത് വിഭാഗം വിധി നിർണയിക്കും, നമ്മൾ ചെറിയ ഗ്രൂപ്പല്ലെന്ന് അറിവുള്ള രാഷ്ട്രീയക്കാർക്ക് അറിയാം; പാസ്റ്റർ ബാബു ചെറിയാൻ
20 രൂപ ഊൺ Vs 10 രൂപ പ്രാതൽ; കൊച്ചിയിൽ ഭക്ഷണത്തിന്‍റെ പേരിൽ രാഷ്ട്രീയ തർക്കം, ഇന്ദിര കാന്‍റീൻ സമൃദ്ധിയെ തകർക്കാനെന്ന് എൽഡിഎഫ്‌