പത്തടി താഴ്ച, സെപ്റ്റിക് ടാങ്കിനെടുത്ത ഇടുങ്ങിയ കുഴിയിൽ പശു വീണു; കെട്ടി ഉയർത്താനായില്ല, കരയ്ക്കെത്തിച്ചത് മണിക്കൂറുകൾ ശ്രമിച്ച്

Published : Oct 30, 2025, 05:26 AM IST
cow fell into pit

Synopsis

സമീപവാസിയുടെ വസ്തുവിലെ സെപ്റ്റിക് ടാങ്കിനായി നിർമ്മിച്ച കുഴിയിലാണ് പശു വീണത്

തിരുവനന്തപുരം: സെപ്റ്റിക് ടാങ്കിനെടുത്ത കുഴിയിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പൂങ്കുള, പാച്ചല്ലൂർ പാറക്കൽമേലെ കൊച്ചുമ്മിണി വീട്ടിൽ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള പശുവാണ് സമീപവാസിയുടെ വസ്തുവിലെ സെപ്റ്റിക് ടാങ്കിനായി നിർമ്മിച്ച കുഴിയിൽ വീണത്. ഏകദേശം നാലടി വ്യാസവും പത്തടിയോളം താഴ്ച്ചയുമുള്ള കുഴിയിലാണ് പശു അകപ്പെട്ടത്. വളരെ ഇടുങ്ങിയ കുഴിയായതിനാൽ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു.

എന്നാൽ പശുവിനെ കെട്ടി ഉയർത്തുന്നതിന് സാധിച്ചില്ല. തുടർന്ന് ജെസിബി എത്തിച്ച് കുഴിയുടെ സമീപത്തായി 10 അടിയോളം ആഴത്തിൽ മണ്ണ് മാറ്റി കോണ്‍ക്രീറ്റ് അറ പൊട്ടിച്ച് വിസ്താരം കൂട്ടി. എന്നിട്ട് ജെസിബിയുടെ സഹായത്താൽ പശുവിനെ കെട്ടി മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയായിരുന്നു. എ എസ് റ്റി ഒ ഷാജിയുടെ നേതൃത്വത്തിൽ എസ് എഫ് ആർ ഒ സനു, എഫ് ആർ ഒ ബിനുകുമാർ, അജയ് സിംഗ്, ആൻ്റു, ജിബിൻ, സെൽവകുമാർ, സുനിൽദത്ത്, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു