പറങ്കിമലയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, കാലിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ

Published : Feb 11, 2023, 11:53 AM ISTUpdated : Feb 11, 2023, 11:57 AM IST
പറങ്കിമലയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, കാലിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ

Synopsis

കിടാവിന്റെ കാലിന്റെ ഭാഗത്താണ് കടിയേറ്റത്. ഈ ഭാഗം ഭക്ഷിച്ച നിലയിലുമാണ്.

കണ്ണൂർ : കണ്ണൂർ അമ്പായത്തോട് പറങ്കിമലയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു. തടത്തില്‍ കുഞ്ഞിക്കണ്ണന്റെ 12 ദിവസം പ്രായമായ പശുക്കിടാവിനെയാണ് വന്യജീവി കടിച്ചു കൊന്നത്. കുഞ്ഞിക്കണ്ണനും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ആക്രമണം. കിടാവിന്റെ കാലിന്റെ ഭാഗത്താണ് കടിയേറ്റത്. ഈ ഭാഗം ഭക്ഷിച്ച നിലയിലുമാണ്. കൊട്ടിയൂർ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. 

അതേസമയം രാജ്യത്തെ വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധനയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. പുളളിപ്പുലികളുടെ എണ്ണം 2014 ൽ 8032 ൽനിന്നും 60 ശതമാനം ഉയർന്ന് 2023 ൽ ആകെ 12852 ആയി. 2014 ൽ കടുവകളുടെ എണ്ണം 2226 ആയിരുന്നു ഇത് നിലവിൽ 2967 ആയി ഉയർന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃ​ഗങ്ങളുടെ എണ്ണം 2600 ൽ നിന്ന് ഈ വർഷം 3000 കവിഞ്ഞു. ആനകളുടെ എണ്ണം 2007 ൽ 27694 ആയിരുന്നു. ഇത് ഉയർന്ന് 2021 ൽ 30000 ആയി. ഏഷ്യൻ സിംഹ​ങ്ങളുടെ എണ്ണം 2010 ലെ 411 ൽ നിന്ന് 2020 ൽ 674 ആയി ഉയർന്നുവെന്നം മന്ത്രി പറഞ്ഞു. 

Read More : 'ജീവനാണ് വലുത്'; കോഴിക്കോട് കാട്ടാന പേടിയിൽ വീടും കൃഷിയും ഉപേക്ഷിച്ച് കുടുംബങ്ങളുടെ പലായനം

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഇന്ന് മുതൽ വാഹന ഗതാഗത നിയന്ത്രണം; അറിയിപ്പ് താമരശ്ശേരി ചുരത്തിൽ, വളവിന് വീതി കൂട്ടുന്നു
സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു