പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടുന്നു, നീരീക്ഷണ ക്യാമറയിൽ കുടുങ്ങിയത് പീഡിപ്പിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി

Published : Nov 18, 2021, 09:08 PM IST
പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടുന്നു, നീരീക്ഷണ ക്യാമറയിൽ കുടുങ്ങിയത് പീഡിപ്പിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി

Synopsis

വെസ്റ്റ് ബംഗാൾ ലോറ സ്വദേശി മെനി റോൽ മണ്ഡൽ (28) നെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ ഫാമിലാണ് സംഭവം...

മലപ്പുറം: പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ നീരീക്ഷണ ക്യാമറ സ്ഥാപിച്ചതോടെ കണ്ടെത്തിയത് പശുവിനെ പീഡിപ്പിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ. പശുവിനെ പീഡനത്തിനിരയാക്കിയ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് തെളിവ് സഹിതം അറസ്റ്റ് ചെയ്തു. 

വെസ്റ്റ് ബംഗാൾ ലോറ സ്വദേശി മെനി റോൽ മണ്ഡൽ (28) നെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ ഫാമിലാണ് സംഭവം. പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ട ഫാം ഉടമ നീരീക്ഷണ ക്യാമറ സ്ഥാപിച്ചതോടെയാണ് പീഡന വിവിരം പുറത്തായത്. 

തുടർന്ന് സ്റ്റേഷനിൽ പരാതി നൽകി. ഫാമിന് പരിസരത്തെ വാടക കെട്ടിടത്തിലെ താമസക്കാരനായ നിർമാണ തൊഴിലാളിയാണ് യുവാവ്. എസ് ഐ മാരായ മൊയ്തീൻ കുട്ടി, സുബ്രഹ്മണ്യൻ, സി പി ഒ സൂരജ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

PREV
Read more Articles on
click me!

Recommended Stories

KL 73 A 8540 അതിർത്തി കടന്നെത്തി, കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളിൽ വരെ ഒളിപ്പിച്ചു വച്ചു; 1 കോടിയിലധികം കുഴൽപ്പണം പിടികൂടി
കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്