തിരുവനന്തപുരം പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് റോഷ്‌നി

തിരുവനന്തപുരം: കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ പാറക്കോണം തോട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. 25 കിലോ ഗ്രാം ഭാരമുള്ള പാമ്പിന് 12 അടി നീളമുണ്ടായിരുന്നു. ഇന്ന് രാത്രിയാണ് നാട്ടുകാർ തോട്ടിൽ പെരുമ്പാമ്പിനെ കണ്ടെന്ന വിവരം വനം വകുപ്പിനെ അറിയിച്ചത്. വിവരമറിഞ്ഞ പരുത്തിപള്ളി വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്‌നിയാണ് തോട്ടിലിറങ്ങി പാമ്പിനെ വാലിൽ പിടിച്ച് കരക്കിട്ടത്. നാട്ടുകാരും സഹായിച്ചു. തോട്ടിൽ നിന്ന് വലിച്ചുകയറ്റിയ പാമ്പിനെ പിന്നീട് റോഷ്നി തന്നെ ചാക്കിലേക്ക് മാറ്റി. ശേഷം ചാക്ക് ഭദ്രമായി കെട്ടി. പാമ്പിനെ പിന്നീട് വനം വകുപ്പിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

Add Asianetnews as a Preferred SourcegooglePreferred

വധശ്രമക്കേസിൽ പിടിയിലായ ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; സിപിഎം പ്രതിഷേധം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്