സ്റ്റോപ് മെമ്മോ ലഭിച്ചിട്ടും പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാതെ സിപിഎം

Published : May 06, 2022, 10:00 PM IST
സ്റ്റോപ് മെമ്മോ ലഭിച്ചിട്ടും പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാതെ സിപിഎം

Synopsis

നിര്‍മ്മാണ നിരോധനം നിലനില്‍ക്കുന്ന ഇടുക്കിയില്‍ സര്‍ക്കാര്‍ പദ്ധതിയിലുള്ള വീടുകളുടെ നിര്‍മ്മാണം വരെ നിലച്ചിരിക്കുന്ന ഘട്ടത്തിലാണ് ജില്ലയിലെ വിവിധ മേഖലകളില്‍ സി പി ഐ എം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം തകൃതിയായി നടക്കുന്നത്. 

ഇടുക്കി: സി പി ഐ എം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന് റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം നിര്‍ത്താതെ സിപിഐഎം. ഇടുക്കിയില്‍ എംഎം മണി എം എല്‍ എയുടെ സ്വന്തം നാടായ ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. 

നിര്‍മ്മാണ നിരോധനം നിലനില്‍ക്കുന്ന ഇടുക്കിയില്‍ സര്‍ക്കാര്‍ പദ്ധതിയിലുള്ള വീടുകളുടെ നിര്‍മ്മാണം വരെ നിലച്ചിരിക്കുന്ന ഘട്ടത്തിലാണ് ജില്ലയിലെ വിവിധ മേഖലകളില്‍ സി പി ഐ എം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം തകൃതിയായി നടക്കുന്നത്.

മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ യുമായ എം എം മണിയുടെ നാടായ ഇരുപതേക്കറില്‍ ഒരുവിധ അനുമതിയും വാങ്ങാതെ പട്ടയമില്ലാത്ത ഭൂമിയില്‍ പാര്‍ട്ടി ഓഫീസിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരേയാണ് ഇപ്പോള്‍ ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയത്. 

റോഡ് വീതി കൂട്ടി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്തപ്പോള്‍ അപകടാവസ്ഥയിലായ കെട്ടിടം പുനര്‍ നിര്‍മ്മിക്കുകയാണ് ചെയ്തതതെന്നാണ് സി പി ഐ എം വിശദീകരണം. എന്നാല്‍ ഹൈക്കോടതി ഉത്തര് നിലനില്‍ക്കുന്ന രാജകുമാരിയിലും സി പി ഐ എം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം പുരേഗമിക്കുകയാണ്. ശാന്തമ്പാറയില്‍ പുതിയ ഓഫീസ് നിര്‍മ്മാണത്തിനായി നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

മുമ്പ് ബൈസണ്‍വാലി ടൗണില്‍ സി പി ഐ എം പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കുന്നതിനെതിരേ റവന്യൂ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്ന് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയാക്കി എം എം മണി മന്ത്രിയായിരിക്കെ ഉദ്ഘാടനവും നടത്തിയിരുന്നു. നിര്‍മ്മാണ നിരോധനം സാധാരണക്കാര്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ സി പി എമ്മിന്റെ നിയമ ലംഘനത്തിന് ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിൻ കോർപ്പറേഷന്‍റെ ഇന്ദിര കാന്റീനിൽ വിളമ്പുന്നത് ‘സമൃദ്ധി’യുടെ ഭക്ഷണമോ? ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ, മറുപടിയുമായി കൊച്ചി മേയർ
മറ്റ് വകുപ്പുകളെ കാത്തുനിൽക്കുന്നില്ല, ഓട വൃത്തിയാക്കാൻ തുടങ്ങിയെന്ന് മേയ‍ർ വി വി രാജേഷ്; മഴക്കാലപൂർവ്വ ശുചീകരണം പുരോഗമിക്കുന്നു