പരിസ്ഥിതി ലോല മേഖലയും ഭൂപ്രശ്നങ്ങളും ഉന്നയിച്ചുള്ള ഇടുക്കിയിലെ സിപിഎം ഹർത്താൽ പൂർണം, വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു

Published : Oct 16, 2026, 09:15 PM IST
cpm harthal

Synopsis

പരിസ്ഥിതി ലോല മേഖലയും ഭൂപ്രശ്നങ്ങളും ഉന്നയിച്ച് ഇടുക്കിയിൽ സിപിഎം നടത്തിയ ഹർത്താൽ പൂർണമായിരുന്നു. സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കുന്നതിനെതിരെയും ആനത്താരകൾക്കെതിരെയുമാണ് പ്രധാനമായും പ്രതിഷേധം നടന്നത്

ഇടുക്കി: പരിസ്ഥിതി ലോല മേഖലയും ഭൂപ്രശ്നങ്ങളും ഉന്നയിച്ച് ഇടുക്കി ജില്ലയിൽ സി പി എം ആഹ്വനം ചെയ്ത ഹർത്താൽ പൂർണം. പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സി എച്ച്‌ ആർ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക. ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ഹർത്താൽ. പരിസ്ഥിതി ലോല മേഖലയായി നിർണയിക്കപ്പെട്ട പ്രദേശങ്ങളുടെ ക്രഡസ്റ്റയിൽ മാപ്പിൽ വ്യക്തത ഇല്ലെന്നാണ് സി പി എമ്മിന്‍റെ പ്രധാന ആരോപണം.

സി പി എം ഹർത്താൽ പൂർണം

പരിസ്ഥിതി ലോല മേഖലയിലെ പ്രശ്നം ഉന്നയിച്ച് സി പി എം ആഹ്വനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും ജില്ലയിൽ നിശ്ചലമായിരുന്നു. ചില കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തിയെങ്കിലും പൊതുഗതാഗതം സ്തംഭിച്ച അവസ്ഥയിലായിരുന്നു. ചെറുതോണി, കട്ടപ്പന, കുമളി തുടങ്ങി പ്രധാന സ്ഥലങ്ങളിലൊക്കെ സമരക്കാർ വാഹനങ്ങൾ തടഞ്ഞു. ചെറുതോണിയിൽ ഓട്ടോറിക്ഷ തടഞ്ഞ് യാത്രക്കാരെ ഇറക്കി വിട്ടത് തർക്കത്തിന് ഇടയാക്കി. ചെറുതോണിസ കട്ടപ്പന എന്നിവിടങ്ങളിൽ കെ എസ് ആർ ടി സി ബസ് തടഞ്ഞത് യാത്രക്കാർ ഉൾപ്പെടെ എതിർത്തു. കുമളിയിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞ വാഹനം മുൻപോട്ട് എടുത്തപ്പോൾ പ്രവർത്തകരിൽ ഒരാളുടെ കാലിൽ തട്ടിയതിനെ തുടർന്ന് ചില്ല് തകർത്തു. തുടർന്ന് പൊലീസും സമരക്കാരുമായി ഉന്തും തല്ലും ഉണ്ടായി. ഹർത്താൽ വിവരം അറിയാതെ എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ബസ് സ്റ്റാൻഡിൽ കുടുങ്ങി. തൊടുപുഴയിൽ നിന്നും ജില്ലക്ക് പുറത്തേക്കുള്ള ബസുകളും സർവീസ് നടത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾ തോട്ടങ്ങളിൽ പണിക്കെത്തി. അവശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ, നെടുംകണ്ടത്ത് നടക്കുന്ന റവന്യൂ ജില്ലാ കായികമേള, പി ആർ ഡി എസ് പരിപാടിക്കായി പോകുന്ന വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
വിദ്യാരംഭത്തിന് ക്ലിഫ് ഹൗസിലില്ല, 4 കുട്ടികളെ മുൻകൂട്ടി എഴുത്തിനിരുത്തി മുഖ്യമന്ത്രി വി ഡി സതീശൻ