
മലപ്പുറം: മലപ്പുറം എടവണ്ണയിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന എന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ജിലാനി തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. ചികിത്സ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 17കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതി പീഡിപ്പിച്ചെന്നാണ് പരാതി.
എടവണ്ണ കുണ്ടുതോടുള്ള പ്രതിയുടെ വീട്ടിൽ വെച്ചാണ് പെണ്കുട്ടി പീഡനത്തിന് ഇരയാക്കിയത്. ചികിത്സയ്ക്ക് വന്ന മാതാവുമായി സൗഹൃദബന്ധം പുലർത്തി പ്രതി ഇവരുടെ മകളെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ പ്രതി പെൺകുട്ടിയുടെ മാതാവിനെയും കൊണ്ട് നാടുവിട്ടിരുന്നു. രണ്ട് മാസത്തിലേറെയായി പ്രതിയും സ്ത്രീയും കേരള, കർണാടക അതിർത്തിയായ ആനക്കല്ലിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവർ ആനക്കല്ലിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും പ്രതികളെ കാസർക്കോട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യജ ചികിത്സയുടെ മറവിൽ ഇയാൾ കൂടുതൽ പേരെ ഇരകളാക്കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam