ഉച്ചഭാഷിണി വച്ചതിൽ തര്‍ക്കം: ഇതര സംസ്ഥാന തൊഴിലാളിയെ സിപിഎം നേതാവും സംഘവും കുത്തി

By Web TeamFirst Published Mar 21, 2019, 7:13 PM IST
Highlights

പരിക്കേറ്റ ജേക്കബ് എന്നയാളുടെ നില ഗുരുതരമാണ്. ഇയാളെ കാരക്കോണം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ബ്രാഞ്ച് സെക്രട്ടറി ബൈജുവും അച്ഛനും ഒളിവിൽ പോയി

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുത്തി പരിക്കേല്‍പിച്ചു. ഉച്ചഭാഷിണി വയ്ക്കുന്നതിലുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണം. 

പരിക്കേറ്റ ജേക്കബ് എന്നയാളുടെ നില ഗുരുതരമാണ്. ഇയാളെ കാരക്കോണം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ബ്രാഞ്ച് സെക്രട്ടറി ബൈജുവും അച്ഛനും ഒളിവിൽ പോയി.

click me!