വ്യാജ കേസില്‍ സാക്ഷിയായ സിസിടിവി തകര്‍ത്ത് സിപിഎം നേതാവിന്‍റെ പ്രതികാരം

Published : Nov 20, 2022, 11:33 PM ISTUpdated : Nov 21, 2022, 12:29 AM IST
വ്യാജ കേസില്‍ സാക്ഷിയായ സിസിടിവി തകര്‍ത്ത് സിപിഎം നേതാവിന്‍റെ പ്രതികാരം

Synopsis

കേസില്‍ സാക്ഷിയായ ഈ ക്യാമറയാണ് കഴിഞ്ഞ ദിവസം തകർത്തത്. സക്കീറിന്റെ വീടിന്റെ ജനലും തകർത്തിട്ടുണ്ട്.

വീട് കയറി ആക്രമിച്ചെന്ന മൊഴി പൊളിച്ച സിസിടിവി തകര്‍ത്ത് സിപിഎം അംഗം. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സി പി എം അംഗം അബ്ദുൽ അമീറിനെതിരെ അയല്‍വാസിയുടെ സിസിടിവി ക്യാമറ തകര്‍ക്കാന്‍ ശ്രമിച്ചതിന് കേസെടുത്തു. 

വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക്, അജ്ഞാതർ ആക്രമിച്ചപ്പോൾ പറ്റിയതാണെന്നാണ് സി പി എം അംഗം അബ്ദുൾ അമീർ പരാതി നൽകിയത്. അബ്ദുൽ അമീറിൻ്റെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. മൂന്നുപേർ ആയുധങ്ങളുമായി എത്തി, മർദിച്ചു എന്നാണ് അമീര്‍ പൊലീസിന് മൊഴി നൽകിയത്.

രാത്രി ആയതിനാൽ ആരേയും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അമീർ പറഞ്ഞു. എന്നാല്‍  അമീറിൻ്റെ കോടതിപ്പടിയിലെ വീട്ടിലെത്തി പൊലീസ് പരിശോധിച്ചു. അപ്പോഴാണ്, അയൽവാസിയായ സത്താറിൻ്റെ വീട്ടിലെ സിസിടിവി ശ്രദ്ധിച്ചത്. സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. അപ്പോഴാണ് രാത്രി വാതിൽ തുറന്ന് ഇറങ്ങിയ അമീർ തനിയെ വീണതാണെന്ന് വ്യക്തമായത്.

മൊഴി വ്യാജമാണെന്ന് വ്യക്തമായതോടെ പൊലീസ് കേസും അവസാനിപ്പിച്ചു. സംഭവം വാര്‍ത്തയാവുകയുെ ചെയ്തിരുന്നു. ഇതോടെയാണ് കേസില്‍ സാക്ഷിയായ ഈ ക്യാമറയാണ് കഴിഞ്ഞ ദിവസം തകർത്തത്. സക്കീറിന്റെ വീടിന്റെ ജനലും തകർത്തിട്ടുണ്ട്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പൂത്തറ സക്കീർ പൊലീസിൽ പരാതി നൽകിയത്. അമീർ സക്കീറിൻ്റെ വീട്ടിലേക്ക് വരുന്നതും മറ്റും ദൃശ്യകളിൽ വ്യക്തമാണ്.

വീണുണ്ടായ പരിക്ക് ആക്രമണത്തില്‍ പറ്റിയതാണെന്ന് സിപിഎം അംഗത്തിന്‍റെ പരാതി; നുണ പൊളിച്ച് സിസിടിവി

പി.കെ.ശശി വിഭാഗത്തിന് ഒപ്പം ചേർന്നു നിൽക്കുന്ന അമീർ , മറുവിഭാഗത്തിലുള്ളവരെ പഴിചാരാൻ വേണ്ടിയാണ് ഇല്ലാക്കഥ മെനഞ്ഞത് എന്നും ആരോപണമുണ്ട്. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം പാർട്ടിക്കകത്ത് ശക്തമാണ്. മണ്ണാർക്കാട് സിപിഎം അംഗവും, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറിയുമാണ് പളളത്ത് അബ്ദുൽ അമീർ.  

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്