രാജകുമാരി പഞ്ചായത്തില്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം വീണ്ടും പരാജയപ്പെട്ടു

By Web TeamFirst Published Jun 24, 2020, 3:09 PM IST
Highlights

കോണ്‍ഗ്രസില്‍ നിന്ന് കുറുമാറിയ ടെസി ബിനു സിപിഎമ്മിന്റെ പിന്‍തുണയോടെ രാജകുമാരി പഞ്ചായത്തിന്റെ പ്രസിഡന്റായി. 

ഇടുക്കി: രാജകുമായി പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ഭരണകക്ഷിയായ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വീണ്ടും പരാജയപ്പെട്ടു. മൂന്നുപതിറ്റാണ്ടിനുശേഷം നഷ്ടപ്പെട്ട രാജകുമാരി പഞ്ചായത്തിന്റെ അധികാരം തിരിച്ചുപിടിക്കാന്‍ കഷ്ടപ്പെടുകയാണ് സിപിഎം നേതാക്കള്‍. കോണ്‍ഗ്രസില്‍ നിന്ന് കുറുമാറിയ ടെസി ബിനു സിപിഎമ്മിന്റെ പിന്‍തുണയോടെ രാജകുമാരി പഞ്ചായത്തിന്റെ പ്രസിഡന്റായി. 

എന്നാല്‍ വൈസ് പ്രസിഡന്റടക്കമുള്ളവര്‍ കോണ്‍ഗ്രസ് പ്രതിനിധികളാണ്. പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്ത സിപിഎം വൈസ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാന്‍ രണ്ടാം തവണയാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ഇന്നലെ ഇതിന്റെ ഭാഗമായി നടന്ന വോട്ടെട്ടുപ്പില്‍ സിപിഎം അംഗം അമുദ വല്ലഭാന്റെ വോട്ട് അസാധു ആയതോടെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജയാമോള്‍ ഷാജിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വീണ്ടും പാരാജയപ്പെട്ടു. 

രാജകുമാരി പഞ്ചായത്തില്‍ കൂറുമാറിയ പഞ്ചായത്ത് പ്രസിഡന്റടക്കം സിപിഎമ്മിന് 7 അംഗങ്ങളും, കോണ്‍ഗ്രസിന് 4, കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് 1, ജോസഫ് വിഭാഗത്തിന് 1 എന്നിങ്ങിനെയാണ് കക്ഷിനില. 8 മാസം മുമ്പാണ് വൈസ് പ്രസിഡന്റിനെതിരെ സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വൈദ്യുതി മന്ത്രി എം എം ണിയുടെ മകള്‍ സുമ സുരേന്ദ്രന്റെ വോട്ട് അസാധുവായതാണ് അന്ന് സിപിഎം പരാജയപ്പെടാന്‍ കാരണം. 

click me!