അച്ചടക്ക നടപടി നേരിട്ട 2 നേതാക്കളെ തിരിച്ചെടുത്ത് സിപിഎം; എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

Published : Mar 14, 2024, 03:01 PM ISTUpdated : Mar 14, 2024, 03:02 PM IST
അച്ചടക്ക നടപടി നേരിട്ട 2 നേതാക്കളെ തിരിച്ചെടുത്ത് സിപിഎം; എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

Synopsis

നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നാണ് നേതാക്കള്‍ക്കെതിരെ പാർട്ടി നടപടിയെടുത്തത്

കൊച്ചി: നടപടി നേരിട്ട സിപിഎം നേതാക്കളെ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് പാര്‍ട്ടി നേതൃത്വം. നേരത്തെ നടപടി അച്ചടക്ക നടപടി നേരിട്ട നേതാക്കളായ സി.കെ. മണിശങ്കറേയും, എൻ.സി മോഹനനേയുമാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്. ഇന്ന് ചേർന്ന ജില്ലാകമ്മിറ്റിയുടെതാണ് തീരുമാനം. നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ഇരുവർക്കുമെതിരെ പാർട്ടി നടപടി എടുക്കുകയായിരുന്നു.

ഇരുവരെയും പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുകയായിുരന്നു. എൻ സി മോഹനനെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയുടെ തോൽവിയുടെ പേരിലും മണിശങ്കറിനെതിരെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ തോൽവിയുടെ പേരിലും ആയിരുന്നു നടപടിയെടുത്തത്. പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയ ഇരുവരെയും കഴിഞ്ഞവർഷം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ജില്ലാ കമ്മിറ്റിയിലേക്കും തിരിച്ചെടുത്തത്.

വിധികര്‍ത്താവിന്‍റെ മരണം; യൂണിയനെതിരെ ശക്തമായി നടപടിയുമായി കേരള സര്‍വകലാശാല

 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു