'ഉൾപ്പാർട്ടി' നീക്കം അറിഞ്ഞില്ല, ആകെ പുലിവാലായി! അവിശ്വാസ പ്രമേയം നൽകി സിപിഎം വെട്ടിലായി; രക്ഷക്ക് 'വിപ്പ്'

Published : Dec 18, 2024, 06:46 PM ISTUpdated : Dec 24, 2024, 12:54 AM IST
'ഉൾപ്പാർട്ടി' നീക്കം അറിഞ്ഞില്ല, ആകെ പുലിവാലായി! അവിശ്വാസ പ്രമേയം നൽകി സിപിഎം വെട്ടിലായി; രക്ഷക്ക് 'വിപ്പ്'

Synopsis

ബി ജെ പി പിന്തുണയോടെ ഭരിക്കുന്ന സി പി എം വിമതനായ പ്രസിഡന്‍റിന് എതിരെയാണ് നാളെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരുന്നത്

പത്തനംതിട്ട: പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ അവിശ്വാസ പ്രമേയം നൽകി വെട്ടിലായി സി പി എം അംഗങ്ങൾ. ഒടുവിൽ സി പി എം പഞ്ചായത്ത് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയത്തിന് എതിരെ വോട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന് വിപ്പ് ഇറക്കേണ്ടിവന്നു. ബി ജെ പി പിന്തുണയോടെ ഭരിക്കുന്ന സി പി എം വിമതനായ പ്രസിഡന്‍റിന് എതിരെയാണ് നാളെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരുന്നത്. വിമതനായ ബിനോയിയെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ നേതൃത്വം അടുത്തിടെ ശ്രമിച്ചിരുന്നു. ഇത് അറിയാതെയാണ് സി പി എമ്മിന്റെ പഞ്ചായത്ത് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

സെമിത്തേരിയിൽ സംസ്കരിക്കാനാവില്ല; എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

വിശദ വിവരങ്ങൾ ഇങ്ങനെ

അഞ്ച് സി പി എം അംഗങ്ങളിൽ 4 പേരാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. അടുത്തിടെ സി പി എം നടത്തിയ പരിപാടികളിൽ ബിനോടി സജീവമായിരുന്നു. ഇതോടെ ബിനോയിയെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ പാർട്ടി നേതൃത്വം ശ്രമം ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതറിയാതെയാണ് 4 സി പി എം അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസ് പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയത്തിൻ മേൽ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയത്. കോൺഗ്രസ് പിന്തുണയോടെയുള്ള അവിശ്വാസ പ്രമേയം വേണ്ട എന്ന ഔദ്യോഗിക വിശദീകരമാണ് സി പി എം ഇപ്പോൾ നൽകുന്നത്. സി പി എം പഞ്ചായത്ത് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയത്തിന് എതിരെ വോട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വിപ്പ് ഇറക്കിയിട്ടുണ്ട്. ബി ജെ പി പിന്തുണയോടെ ഭരിക്കുന്ന സി പി എം വിമതനായ പ്രസിഡന്‍റിന് എതിരെയാണ് നാളെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെയാണ് സി പി എം ജില്ലാ സെക്രട്ടറി തന്നെ വിപ്പ് ഇറക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്