
പാലക്കാട്: വടക്കഞ്ചേരിക്കടുത്ത് ഓലപ്പടക്കം നിർമ്മാണത്തിനിടെ കരിമരുന്നിന് തീപിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. വടക്കഞ്ചേരി തേനിടുക്ക് അപ്ലൈഡ് സയൻസ് കോളേജിന് പുറക് വശത്താണ് അപകടം സംഭവിച്ചത്. മോഹനൻ, ജോലിക്കാരൻ ജയദേവൻ എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനൻ്റെ വീട്ടിൽ അനധികൃതമായി ഓലപ്പടക്കം നിർമ്മിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഹൻ്റെ വീടിനോടുചേർന്നുള്ള ഭാഗത്താണ് പടക്കം നിർമ്മിച്ചിരുന്നത്.