
ആലപ്പുഴ : ആലപ്പുഴ ഹരിപ്പാട് പടക്ക ഷെഡിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. പള്ളിപ്പാട് മുട്ടം നൗഷാദിൻ്റ ഉടമസ്ഥതയിലുള്ള വീട്ട് പറമ്പിൽ ആണ് പടക്ക ഷെഡിന് തീപിടിച്ചത്. തീ പിടിത്തത്തിൽ ഷെഡ് പൂർണമായി നശിച്ചു. അപകടത്തിൽ ആളപായമില്ല. ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു. വീട്ടിനുള്ളിലും വൻപടക്കശേഖരം കണ്ടെത്തിയിട്ടുണ്ട്. പടക്കനിർമാണത്തിന് ലൈസൻസില്ലെന്നും കണ്ടെത്തി. ഇയാൾ മൊത്തവിതരണക്കാരനാണെന്നാണ് സൂചന.
Read More : സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി, മൂന്ന് പവൻ കവർന്ന് കടന്ന് യുവാവ്, സിസിടിവിയിൽ കുടുങ്ങി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam