ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാസ്ക് ധരിച്ചാണ് മോഷ്ടാവ് ജുവല്ലറിയിൽ എത്തിയത്. കറുകച്ചാലിലെ സുമംഗലി ജുവല്ലറിയിലാണ് മോഷണം
കോട്ടയം : കോട്ടയം കറുകച്ചാലിൽ സ്വർണം വാങ്ങനെന്ന വ്യാജേനെയെത്തിയ യുവാവ് ജുവല്ലറിയിൽ നിന്ന് മൂന്ന് പവൻ കവർന്നു. മാലയെടുത്ത് കടയിൽ നിന്ന് ഇറങ്ങി ഓടി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാസ്ക് ധരിച്ചാണ് മോഷ്ടാവ് ജുവല്ലറിയിൽ എത്തിയത്. കറുകച്ചാലിലെ സുമംഗലി ജുവല്ലറിയിലാണ് മോഷണം നടന്നത്. ഇയാൾ കഴിഞ്ഞ ഏഴാം തീയതിയും ജുവല്ലറിയിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് പാമ്പാടിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.

