കാസർകോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനെ ഓവർടേക്ക് ചെയ്തതിൽ പ്രകോപിതനായ കാർ യാത്രക്കാരൻ ബസിന് മുന്നിൽ മാർഗ്ഗ തടസം സൃഷ്ടിച്ചു. അഞ്ച് കിലോമീറ്ററോളം ദൂരം ബസിന് സൈഡ് നൽകാതെ പോയ കാർ ഡ്രൈവർക്കെതിരെ ജീവനക്കാർ നീലേശ്വരം പൊലീസിൽ പരാതി നൽകി.
കാസർകോട്: കെഎസ്ആർടിസി ബസിന് മുന്നിൽ മാർഗ്ഗ തടസം സൃഷ്ടിച്ച് കാർ യാത്രക്കാരൻ. ഞായറാഴ്ച വൈകിട്ട് കോട്ടയത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിനാണ് കാർ യാത്രക്കാരൻ സൈഡ് നൽകാതിരുന്നത്. ബസ് കാറിനെ ഓവർടേക്ക് ചെയ്തതാണ് പ്രകോപനം. അഞ്ച് കിലോ മീറ്റർ ദൂരം മാർഗ്ഗ തടസം സൃഷ്ടിച്ചെന്ന് ജീവനക്കാർ നീലേശ്വരം പൊലീസിൽ പരാതി നൽകി.


