
വയനാട് : വെള്ളമുണ്ട പുളിഞ്ഞാൽ ഫോറസ്റ്റ് സ്റ്റേഷൻ സമീപം ഗർത്തം രൂപപ്പെട്ടു. അഞ്ചു മീറ്റർ വ്യാസത്തിലും അഞ്ചുമീറ്ററിൽ അധികം ആഴത്തിലുമാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. പാറക്കല്ല് ഉണ്ടായിരുന്ന ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. സമീപവാസികളെ മാറ്റുന്നു. നിലവിൽ 26 ആദിവാസി കുടുംബങ്ങള മാത്രമാണ് ഒഴിപ്പിച്ചിരിക്കുന്നത്. മുൻകരുതൽ എന്ന നിലയ്ക്കാണ് സമീപത്തെ ഉന്നതി നിവാസികളെയും, സമീപത്തുള്ള കുടുംബങ്ങളെയും പുളിഞ്ഞാൽ സ്കൂളിലേക്ക് മാറ്റുന്നത്. മാനന്തവാടി തഹസിൽദാരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. നാളെ വിദഗ്ധസംഘം സ്ഥലം സന്ദർശിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam