തർക്കത്തിനും കൈയാങ്കളിക്കും ശേഷം വീട്ടിലെത്തിയെ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Published : Jun 26, 2025, 06:56 PM IST
Collapsed to death

Synopsis

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും ഇതിന് കാരണമായെന്നാണ് റിപ്പോർട്ട്

കോഴിക്കോട്: വടകര വില്ല്യാപ്പള്ളിയില്‍ മർദനമേറ്റ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ അറസ്റ്റ്. വില്ല്യാപ്പള്ളി സ്വദേശി നിലവനില്‍ അനീഷിനെയാണ് വടകര ഇന്‍സ്‌പെക്ടര്‍ എ.കെ മുരളീധരന്‍ അറസ്റ്റ് ചെയ്തത്. വല്ല്യാപ്പള്ളി സ്വദേശി തന്നെയായ അന്താടത്തില്‍ ഷിജുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി.

കഴിഞ്ഞ മെയ് 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പൊന്‍മേരി പറമ്പില്‍ വച്ച് ഷിജുവും അനീഷും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇരുവരും തമ്മില്‍ കൈയ്യാങ്കളി ഉണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ ഷിജുവിന് മര്‍ദ്ദനമേറ്റിരുന്നു. സംഭവ സ്ഥലത്തു നിന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും ഇതിന് കാരണമായെന്നുള്ള ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡ്യൂട്ടി ഡോക്ടറെ സീറ്റിൽ കണ്ടില്ല, ആശുപത്രിയിൽ യുവാവിന്റെ തെറിവിളി; പൂവാർ സ്വദേശി അറസ്റ്റിൽ
ബൈക്ക് യാത്രക്കിടെ ചാക്ക് പൊട്ടി റോഡിലേക്ക് ചിതറി വീണ് അടക്ക; അപ്രതീക്ഷിത സംഭവത്തിൽ പിടിയിലായത് മൂന്ന് അടക്ക മോഷ്ടാക്കൾ