ഓൺലൈൻ ട്രേഡിങിന്‍റെ പേരില്‍ 1.3 കോടി രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

Published : Jul 05, 2025, 01:17 PM IST
Sunil

Synopsis

വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ആലപ്പുഴ: ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരില്‍ ടെലിഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് പലതവണയായി പണം തട്ടിയ പ്രതി അറസ്റ്റില്‍. വെൺമണി സ്വദേശിയുടെ കൈയിൽനിന്ന് 1.3 കോടി രൂപ തട്ടിയെടുത്ത കേസിൽ രാജസ്ഥാൻ ശ്രീഗംഗാനഗർ സ്വദേശിയായ സുനിലിനെ (26) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ ബോർഡറായ ശ്രീഗംഗാനഗറിൽ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് പ്രതിയെ പിടികൂടിയത്.

വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വെള്ളിയാഴ്ച ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു