അസഭ്യം പറഞ്ഞു, മൺചട്ടിയെടുത്ത് സ്ത്രീയുടെ തലക്ക് അടിച്ചു; 11 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ

Published : Dec 21, 2022, 09:10 PM IST
അസഭ്യം പറഞ്ഞു, മൺചട്ടിയെടുത്ത് സ്ത്രീയുടെ തലക്ക് അടിച്ചു; 11 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ

Synopsis

ചെറിന്നിയൂർ സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും മൺചട്ടിയെടുത്ത്  തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച ശേഷം പ്രതി നാടുവിടുകയായിരുന്നു.

വർക്കല: വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പതിനൊന്നു വർഷങ്ങൾക്കു മുമ്പുള്ള ക്രിമിനൽ കേസിലെ പിടികിട്ടാപ്പുള്ളി ആണ് പിടിയിലായത്. ചെറുന്നിയൂർ വില്ലേജിൽ വെന്നിക്കോട് ദേശത്ത് പണയിൽ കടവ് മൺകുഴി സുകന്യ നിവാസിൽ ശശി ലാൽ മകൻ രാജേഷ്(39) ആണ് ഇന്നലെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. 2011ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ചെറിന്നിയൂർ സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും മൺചട്ടിയെടുത്ത്  തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച ശേഷം പ്രതി നാടുവിടുകയായിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിസ്സ. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പൊലീസിന്‍റെ വലയിലായത്.

വർക്കല ഡിവൈഎസ്പി പി നിയാസിന്റെ മേൽനോട്ടത്തിൽ വർക്കല എസ് എച്ച് ഓ സനോജ് എസും സംഘവും നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് പ്രതിയെ പിടികൂടിയത്. എസ് ഐ രാഹുൽ പി ആർ, എസ് ഐ സതീശൻ, സിപിഓമാരായ ഫാറൂഖ്, അഭിലാഷ്, സുധീർ എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More : പീഡന ശ്രമം ചെറുത്ത 15 കാരിയെ ഇരുമ്പ് കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തി, പ്രതി പിടിയില്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്