പക്ഷിപ്പനി : ഹരിപ്പാട്ട്  പതിനൊന്നായിരത്തോളം താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു 

Published : Oct 27, 2022, 02:21 PM ISTUpdated : Oct 27, 2022, 08:27 PM IST
പക്ഷിപ്പനി : ഹരിപ്പാട്ട്  പതിനൊന്നായിരത്തോളം താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു 

Synopsis

രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെയും കൊന്നൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഞാറാഴ്ച്ചയാണ് താറാവുകൾക്ക് രോഗലക്ഷണം തുടങ്ങിയത്.

ആലപ്പുഴ : പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് വഴുതാനം പാടശേഖരത്ത് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തുടങ്ങി. കർഷകനായ അച്ചൻകുഞ്ഞിൻ്റെ ഉടമസ്ഥതയിലുള്ള പതിനൊന്നായിരം താറാവുകളെയാണ് ബോധം കെടുത്തിയ ശേഷം തീയിട്ട് കൊല്ലുന്നത്. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെയും കൊന്നൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഞാറാഴ്ച്ചയാണ് താറാവുകൾക്ക് രോഗ ലക്ഷണം തുടങ്ങിയത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യാഗസ്ഥർ എത്തി സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. 

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച് ഉത്തരവിറങ്ങി. നഗരസഭാ പരിധിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒക്ടോബർ 30 വരെ നിരോധിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. 

ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്.  പക്ഷിപ്പനി ബാധിച്ച് ഇതുവരെ രണ്ടായിരത്തിലധികം താറാവുകൾ ചത്തെന്നാണ് അനൗദ്യോഗിക കണക്ക്.  രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പക്ഷികളെ കൊന്ന് മറവ് ചെയ്യുന്നതിനായി എട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെയാണ് നിലവിൽ ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുള്ളത്. 

read more ഫ്രാൻസിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദി അറേബ്യയിൽ വിലക്ക് 

read more Bird Flu: ഇസ്രായേലില്‍ പക്ഷിപ്പനി: ദേശാടനപ്പക്ഷികള്‍ ചത്തുവീഴുന്നു, ലക്ഷക്കണക്കിന് കോഴികളെ കൊന്നൊടുക്കി

 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടിന് സമീപത്ത് കീരിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലയിൽ മൂര്‍ഖന്‍ പാമ്പ്, പിടികൂടി
മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം